തേഞ്ഞിപ്പലത്ത് ആണ്‍കുട്ടിയെ യുവതി ലൈംഗികമായി പീഡിപ്പിച്ചത് ഒരുവര്‍ഷത്തോളം, 36കാരിക്കെതിരെ പോക്സോ കേസ്

മലപ്പുറം: തേഞ്ഞിപ്പലത്ത് ഒമ്പതുവയസ്സുകാരനെ 36വയസ്സുകാരി ലൈംഗികമായി പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം, ബന്ധുവായ സ്ത്രീക്കെത്തിരെ പോക്സോയിലെ അതിഗൗരവായ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയായ സ്ത്രീകള്‍ ബന്ധുവായതിനാലാണ് പോക്സോയിലെ അതിഗൗരവമായ വകുപ്പുകളായ അഞ്ചും, ആറും വകുപ്പുകള്‍ ചുമത്തിയതെന്ന് പറയുന്നു.
സംഭവത്തില്‍ തേഞ്ഞിപ്പലം പോലിസാണ് കേസെടുത്തത്. സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോടാണ് ഒമ്പതുവയസ്സുകാരന് ആദ്യം സംഭവം പറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഡോക്ടറോട് കുട്ടികാര്യം പറഞ്ഞത്. ഇതോടെ ഡോക്ടര്‍ മലപ്പുറം ചൈല്ഡ്ലൈന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ നേരിട്ട് കണ്ടു മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ (പോക്സോ)ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം തന്നെ യുവതിക്കെതിരേ പോലിസ് തുടക്കം തന്നെ കേസെടുത്തു.
ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി മൊഴി നല്കി. ബന്ധുവായ സ്ത്രീ ഈ അധികാരം ഉപയോഗിച്ച് കുട്ടിയെ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നുവെത്രെ. സ്ഥിരം ലൈംഗിക പീഡനത്തിനിരായായ കുഞ്ഞ് മാനസികമായും ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചതായും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു. തേഞ്ഞിപ്പലം സബ് ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടക്കുന്നത്. അതേ സമയം ലൈംഗിക പീഡനത്തിനിരായ കുട്ടിയുടേയും, പ്രതിയായ യുവതിയുടേയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം നിലവിലുണ്ടെന്നും, ഇതാണ് പരാതിക്ക് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തമായ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. ആരോപണത്തിന് ഈ തര്‍ക്കവുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കും.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]