തെരുവു നായ ശല്യം രൂക്ഷം ഗര്‍ഭിണിയായ ആടിനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

തെരുവു നായ ശല്യം രൂക്ഷം ഗര്‍ഭിണിയായ ആടിനെ തെരുവ്  നായ്ക്കള്‍ കടിച്ചു കൊന്നു

പരപ്പനങ്ങാടി: നഗര പ്രാന്ത പ്രദേശങ്ങളില്‍ തെരുവു നായ ശല്യം രൂക്ഷം. സംഘടിത നായക്കൂട്ടങ്ങള്‍ ഒറ്റപെട്ട കാല്‍ നാട യാത്രികര്‍ക്ക് നേരെയും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെയും അക്രമ ഭീഷണി ഉയര്‍ത്തുകയാണ്.
മുങ്ങാത്തം തറ കോളനിയിലെ സാവാനാജിന്റെ പുരക്കല്‍ കുഞ്ഞിമോളുടെ വീട്ടിലെ ഗര്‍ഭിണിയായ ആടിനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരുടെ ഉപജീവന മാര്‍ഗ്ഗമായ ആടിനെ കഴുത്ത് കടിച്ച് കൊന്നത് .രാത്രികാലങ്ങളില്‍ മദ്രസ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും ഭീതിയിലാണ് ഇതു വഴി നടന്നു പോകുന്നതെന്ന് മുങ്ങത്താം തറ നിവാസികള്‍ പരാതിപ്പെട്ടു..

Sharing is caring!