മരിച്ചയാളെ ജീവിപ്പിച്ച സംഭവം വ്യാജമെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍

മരിച്ചയാളെ ജീവിപ്പിച്ച സംഭവം വ്യാജമെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍

മലപ്പുറം: മരണപ്പെട്ടയാളെ വിളച്ചുണര്‍ത്തി പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ ജീവന്‍ നല്‍കിയെന്ന സംഭവം വ്യാജമാണെന്ന് ഉമറലി തങ്ങളുടെ മകനും എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റുമായ ഹമീദലി ശിഹാബ് തങ്ങള്‍. ഇത്തരം വ്യാജ കഥകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പട്ടര്‍ കടവ് ജബ്ബാര്‍ ഫൈസി എന്ന ഒരാള്‍ കാസര്‍ഗോഡ് വച്ചു മരിച്ചുവെന്നും മൃതദേഹം പാണക്കാട് കൊണ്ട് വന്നപ്പോള്‍ ഉമറലി ശിഹാബ് തങ്ങള്‍ ജബ്ബാര്‍ ഫൈസിയെ വിളിച്ചുണര്‍ത്തിയെന്നും വയലില്‍ മുഹമ്മദ്‌മോന്‍ ഹാജിയാര്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പ്രസംഗം സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ചയായതോടെയാണ് ഹമീദലി ശിഹാബ് തങ്ങള്‍ സത്യവസ്ത അറിയിച്ച് രംഗ്ത്ത വന്നത്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് അന്വേഷണത്തില്‍ ബോധ്യമായത്. ജബ്ബാര്‍ ഫൈസിക്ക് രോഗമുണ്ടായിരുന്ന സമയത്ത് പിതാവില്‍ നിന്ന് ചികിത്സ തേടിയിട്ടുണ്ടാവാമെന്നും എന്നാല്‍ മരണപ്പെട്ടയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നിട്ടില്ലെന്നും ഇത്തരം കഥകള്‍ പ്രചരിപ്പിക്കരുതെന്നും ഹമീദലി ശിഹാബ് തങ്ങള്‍ പറയുന്നു.

Sharing is caring!