സമസ്ത മദ്രസകളുടെ എണ്ണം 9891 ആയി, അഞ്ച് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

സമസ്ത മദ്രസകളുടെ  എണ്ണം 9891 ആയി,   അഞ്ച് മദ്റസകള്‍ക്ക് കൂടി  അംഗീകാരം നല്‍കി

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9891 ആയി.
ബാഖിയാത്തുസ്വാലിഹാത്ത് മദ്റസ – ബിലാല്‍ നഗര്‍, ആരിക്കാടി കുന്നില്‍, സിറാജുല്‍ ഹുദാ മദ്റസ – പോര്‍ക്കളം (കാസര്‍ഗോഡ്), പ്രോമിസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ മദ്റസ – അത്തോളി (കോഴിക്കോട്), മദ്റസത്തുറഹ്മ വാടാനപ്പള്ളി ബീച്ച് റഹ്മത്ത് നഗര്‍ (തൃശൂര്‍), അന്‍സാറുല്‍ ഇസ്ലാം മദ്റസ – തോലൂര്‍ (കൊല്ലം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പരിശോധന പൂര്‍ത്തിയാക്കിയ 17 അല്‍ബിര്‍റ് ഇസ്ലാമിക് പ്രീ സ്‌കൂളുകള്‍ക്ക് കൂടി അംഗീകാരം യോഗം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28ന് കോഴിക്കോട് നടക്കുന്ന സമസ്ത പ്രതിഷേധ സമ്മേളനം വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എം.എ. ഖാസിം മുസ്ലിയാര്‍, എം.എം മുഹ്യദ്ദീന്‍ മൗലവി, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ടി.കെ പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എം.സി മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പിണങ്ങോട് അബൂബക്കര്‍, പി ഇസ്മാഈല്‍കുഞ്ഞു ഹാജി മാന്നാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Sharing is caring!