അബ്ദുല്‍വഹാബ് എം.പി വാക്ക് പാലിച്ചു, ശിഹാബ് പൂക്കോട്ടൂരിനുള്ള കാര്‍ പാണക്കാട് തങ്ങള്‍ കൈമാറി

അബ്ദുല്‍വഹാബ്  എം.പി വാക്ക് പാലിച്ചു,  ശിഹാബ് പൂക്കോട്ടൂരിനുള്ള  കാര്‍ പാണക്കാട് തങ്ങള്‍ കൈമാറി

മലപ്പുറം: ജന്മനാ രണ്ട് തളര്‍ന്ന കാലുകളും,ഇരു കയ്യും പൂര്‍ണ്ണമായും ഇല്ലാത്ത മികച്ച ഗായകനായ ഷിഹാബിന്റെ വലിയ മോഹമായിരുന്നു തനിക്ക് ഓടിക്കാന്‍ പറ്റുന്ന അനുയോജ്യമായ ഒരു കാര്‍ എന്നത്. ആവശ്യം പി വി അബ്ദുല്‍ വഹാബ് എം പിയെ അറിയിച്ചതോടെ ആവശ്യപ്പെട്ട വാഹനം ശിഹാബ് പൂക്കോട്ടൂരിന് അബ്ദുല്‍ വഹാബ് എം പി അനുവദിച്ചു. ഇന്നലെ പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ ആ വാഹനം സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഷിഹാബിന് നല്‍കി.മലപ്പുറം എം പി, പി കെ കുഞ്ഞാലിക്കുട്ടിയും ചടങ്ങിനെത്തിയിരുന്നു.

നിരവധി പാട്ടുകള്‍ പാടി വേദികളില്‍ നിന്നും വേദികളിലേക്ക് പോകുന്ന തിരക്ക് പിടിച്ച ഗായകനായ ഷിഹാബിന് ഇനി വലിയൊരാശ്വാസമാണ് ഈ വാഹനം.ആരുടേയും സഹായമില്ലാതെ ഓടിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.ദിവസങ്ങള്‍ക്ക് മുന്‍പ് കുടുംബ ശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ബഡ്സ് -ബി ആര്‍ സി ജില്ലാ കലോത്സവം ‘ശലഭങ്ങള്‍ ‘ഉദ്ഘടാനം ചെയ്യാനെത്തിയ വേളയിലായിരുന്നു അബ്ദുല്‍ വഹാബ് എം പിയോട് ശിഹാബ് തന്റെ വലിയ മോഹം പറഞ്ഞത്. വേദിയിലുണ്ടായിരുന്ന ശിഹാബിന്റെ മുമ്പില്‍ മുട്ടുകുത്തി സംസാരിച്ച എം പിയെ സോഷ്യല്‍ മീഡിയ ഒരുപാട് പ്രശംസിക്കുകയും ചെയ്തിരുന്നു.

Sharing is caring!