തെങ്ങ്‌ദേഹത്ത് വീണ് മലപ്പുറംപുളിക്കലില്‍ യുവാവ് മരിച്ചു

തെങ്ങ്‌ദേഹത്ത് വീണ്  മലപ്പുറംപുളിക്കലില്‍  യുവാവ് മരിച്ചു

കൊണ്ടോട്ടി:ജോലിക്കിടെ തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചു.പുളിക്കല്‍ സിയാംകണ്ടം കുവ്വയില്‍ മൂല കൊല്ലോളി കല്‍പ്പകശ്ശേരി അഹമ്മദ്കുട്ടി എന്ന ബാവയുടെ മകന്‍ അനസ്(21)ആണ് മരിച്ചത്. ഇന്ന് രാവിലെ പുളിക്കല്‍ ആലുങ്ങലില്‍ വീടിന് വേണ്ടി സ്ഥലം നിരപ്പാക്കുമ്പോഴാണ് അപകടം.മണ്ണ്മാന്തി യന്ത്രത്തിന്റെ ക്ലീനറാണ്.ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.മാതാവ്.മൈമൂന.സഹോദരങ്ങള്‍.ബാസിത്,റമീസ(പുത്തൂപാടം).മയ്യത്ത് നമസ്‌കാരം നാളെ രാവിലെ ഒമ്പതിന് സിയാംകണ്ടം മസ്ജിദുസ്സുന്നിയില്‍.

Sharing is caring!