എസ്.എഫ്.ഐ ഫെസ്റ്റിവെല്‍ ഓഫ് ഫ്രീഡം’ നാളെ കലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍

എസ്.എഫ്.ഐ  ഫെസ്റ്റിവെല്‍ ഓഫ് ഫ്രീഡം’  നാളെ കലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍

മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ ചിറകിലേറി ബഹുസ്വരതയുടെ ലോകത്തേക്ക് മുദ്രാവാക്യമുയര്‍ത്തി ഫെസ്റ്റിവെല്‍ ഓഫ് ഫ്രീഡം എന്ന പേരില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വിദ്യാര്‍ഥി കൂട്ടായ്മ തിങ്കളാഴ്ച വൈകിട്ട് നാല് മുതല്‍ കലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നടക്കും. പാട്ടും പറച്ചിലും ആടലും കളിയുമായി ഫെസ്റ്റിവര്‍ രാത്രി 12 വരെ നീളും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ്, ആര്‍എസ്എസുകാരുടെ ആക്രമണത്തിനിരയായ സംവിധായകന്‍ പ്രിയനന്ദന്‍, പ്രഭാഷകരായ റഫീഖ് ഇബ്രാഹിം, സി ജംഷീദ് അലി തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് നാലിന് കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കോഹിനൂരില്‍നിന്ന് ഘോഷയാത്ര ആരംഭിക്കും. കലാകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനരക്കും.

Sharing is caring!