ഇനി സുരക്ഷിതയാത്ര: താനൂര്‍ കനോലി കനാലിന് കുറുകെ തൂക്കുപാലമൊരുങ്ങി
താനൂര്‍: കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി താനൂര്‍ ബദര്പള്ളിക്കും കളരിപ്പടിക്കും ഇടയില്‍ കനോലി കനാലിന് കുറുകെ തൂക്കുപാലമൊരുങ്ങി. ഇതോടെ പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി. പ്രതിദിനം നൂറുക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. താല്‍ക്കാലികമായി നാട്ടുകാര്‍ നിര്‍മ്മിച്ചിരുന്ന പാലത്തിലൂടെ അപകടകരമായി യാത്ര ചെയ്താണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മറുകരയിലെത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ മുളപ്പാലത്തില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് വി. അബ്ദുറഹിമാന് എം.എല്‍.എ ആസ്തി വികസന പദ്ധതിയില്‍ നിന്നും ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പാലം നിര്‍മ്മിച്ചത്. മന്ത്രി ജി. സുധാകരനാണ് തൂക്കുപ്പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദേശീയ ജലപാതാ അതോറിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായാണ് തൂക്കുപാലം ഒരുക്കിയിരിക്കുന്നത്. ചങ്ങലയില്‍ തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് തൂക്കുപാലത്തിന്റെ നിര്‍മ്മാണം. താനൂര്‍ നിയോജക മണ്ഡലത്തിലെ ഏക തൂക്കുപാലമെന്ന പ്രത്യേകത കൂടിയുണ്ടിതിന്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]