ഭര്‍ത്താവിനെ തൂക്ക് കയറില്‍നിന്നും രക്ഷിച്ച പാണക്കാട് മുനവ്വറലി തങ്ങളെ കാണാന്‍ മാലതിയെത്തി

ഭര്‍ത്താവിനെ തൂക്ക് കയറില്‍നിന്നും രക്ഷിച്ച പാണക്കാട് മുനവ്വറലി  തങ്ങളെ കാണാന്‍ മാലതിയെത്തി

ചെന്നൈ: കുവൈത്ത് ജയിലില്‍ തൂക്കു കയറും കാത്ത് കഴിഞ്ഞിരുന്ന അര്‍ജുനനെ രക്ഷപ്പെടുത്തിയ പാണക്കാട് മുനവ്വറലി തങ്ങളെ കാണാന്‍ മാലതിയെത്തി. തന്റെ ഭര്‍ത്താവിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കാന്‍ സഹായമഭ്യര്‍ത്ഥിച്ച് 2017 നവംബറിലാണ് മാലതി മുമ്പ് പാണക്കാടെത്തിയിരുന്നത്. ഒരൊറ്റ ദിനം കൊണ്ട് തുക സമാഹരിച്ച തങ്ങള്‍ തൂക്കു കയറില്‍ നിന്ന് മോചനം ലിഭിക്കുന്നത് വരെ കേ സിലിടപെടുകയായിരുന്നു.

ഇന്നലെ (വെള്ളി)തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയിലെ കടൈനെല്ലൂര്‍ മുസ്ലിം ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളെ കണ്ട് തന്റെ നന്ദിയും കടപ്പാടും അറീക്കാനാണ് അര്‍ജുനന്‍ അത്തി മുത്തുവിന്റെ ഭാര്യ മാലതി നേരിട്ട് എത്തിയത്. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Sharing is caring!