കരിപ്പൂരില്‍നിന്നും വിമാന ടിക്കറ്റ് ചാര്‍ജ് കുറയും

കരിപ്പൂരില്‍നിന്നും  വിമാന ടിക്കറ്റ്  ചാര്‍ജ് കുറയും

മലപ്പുറം: വിമാന ഇന്ധന നികുതി എല്ലാവിമാനത്തവളങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ശതമാനമാക്കി കുറച്ചതോടെ വിമാന യാത്രാടിക്കറ്റിലും ഗണ്യമായ കുറവുണ്ടാകും. നേരത്തെ കണ്ണൂരിന് മാത്രമായി പ്രഖ്യാപിച്ച ആനുകൂല്യം എല്ലാവിമാനത്തവളങ്ങള്‍ക്കും പ്രഖ്യാപിച്ചതോടെ ഈ കുറവ് കരിപ്പൂര്‍ വിമാനത്തവളത്തിനും ഗുണം ചെയ്യും. നേരത്തെ കരിപ്പൂരില്‍നിന്നും ചില വിമാന സര്‍വീസുകള്‍ കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ഈ സര്‍വീസുകള്‍ ഇനി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
പ്രഖ്യാപിച്ച ഇളവിന്റെ പ്രയോജനം ടിക്കറ്റ് നിരക്കു കുറയുന്നതിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. വിമാന ഇന്ധനത്തിന്റെ വില്‍പന നികുതി 29.04 ശതമാനത്തില്‍നിന്ന് 5 ശതമാനമാക്കിയാണു കുറച്ചത്. വിമാനക്കമ്പനികള്‍ക്ക് ഇന്ധന വിലയില്‍ വലിയ ആശ്വാസം നല്‍കുന്നതിലൂടെ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാക്കുകയും പ്രാദേശിക തലത്തില്‍ വിമാനയാത്ര പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ടിക്കറ്റ് നിരക്ക് കുറഞ്ഞില്ലെങ്കില്‍ നികുതി ഇളവില്‍ സര്‍ക്കാരിനു വരുമാന നഷ്ടം ഉണ്ടാകുമെന്നു മാത്രമല്ല, യാത്രക്കാര്‍ക്കു പ്രയോജനം ലഭിക്കുകയുമില്ല.

കോഴിക്കോട്ടുനിന്നു മുംബൈയിലേക്ക് പറക്കാന്‍ ചെറു വിമാനത്തിനു വേണ്ട ഇന്ധനക്കണക്ക് ഇങ്ങനെ (ഏകദേശം): 6300 ലീറ്റര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ (ലീറ്ററിന് 55 രൂപ നിരക്കില്‍) 3.46 ലക്ഷം രൂപ വേണം. അതില്‍ ഒരു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാരിനു നികുതിയായി നല്‍കേണ്ടതാണ്. ഈ നികുതി 5% ആയി കുറയുമ്പോള്‍ 17,325 രൂപ നല്‍കിയാല്‍ മതിയാകും. 82,675 രൂപയുടെ കുറവു വിമാനക്കമ്പനികള്‍ക്കു ലഭിക്കും. ഈ തുക യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ കുറയണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് ഉത്തരവായി പുറത്തിറങ്ങിയിട്ടില്ല.

ഇളവിന്റെ ഗുണം യാത്രക്കാര്‍ക്ക് ലഭിക്കണം< ഇപ്പോള്‍ പ്രഖ്യാപിച്ച നികുതി ഇളവിന്റെ ഗുണഭോക്താക്കള്‍ യാത്രക്കാരായിരിക്കണമെന്ന് മലബാര്‍ ഡവലപ്‌മെന്റ് ഫോറം(എംഡിഎഫ്) പ്രസിഡന്റ് കെ.എം.ബഷീര്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തിലെ എല്ലാ ആഭ്യന്തര സര്‍വീസുകള്‍ക്കും 10 വര്‍ഷത്തേക്ക് നികുതി 1% മാത്രമാക്കി കുറച്ചത് ആദ്യമായി പൊതുജന ശ്രദ്ധയില്‍പെടുത്തിയത് എംഡിഎഫ് ആണ്. പ്രക്ഷോഭങ്ങളും നടത്തി. ഡല്‍ഹിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് കരിപ്പൂര്‍ന്മ കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു മാര്‍ച്ച് 31 മുതല്‍ ഡല്‍ഹിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇന്‍ഡിഗോ ആണ് സര്‍വീസ് നടത്തുന്നത്. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ഡല്‍ഹിയില്‍നിന്നു രാവിലെ 9.55നു കോഴിക്കോട്ട് എത്തി 10.25നു മടങ്ങുന്ന വിധമാണ് സമയക്രമം. 3 വര്‍ഷത്തിനു ശേഷമാണ് കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്. ജിദ്ദ സര്‍വീസുമായി സ്‌പൈസ് ജെറ്റും കോഴിക്കോട് ജിദ്ദ സെക്ടറില്‍ സര്‍വീസുമായി സ്‌പൈസ് ജെറ്റും. മാര്‍ച്ച് അവസാനവാരം പുറത്തിറങ്ങുന്ന വേനല്‍ക്കാല സമയപ്പട്ടികയില്‍ ഈ സര്‍വീസ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ദോഹ സെക്ടറിലും സ്‌പൈസ് ജെറ്റ് സര്‍വീസിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റണ്‍വേ നവീകരണത്തിന്റെ പേരില്‍ കോഴിക്കോട്ടുനിന്നു പോയ എമിറേറ്റ്‌സ് വിമാനക്കമ്പനിയും തിരിച്ചുവരവിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Sharing is caring!