തിരൂര്‍ താഴെപ്പാലം സമാന്തരപാലം സ്ഥലമെടുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യു മന്ത്രി
തിരൂര്‍: തിരൂര്‍ താഴെപ്പാലം സമാന്തരപാലം സ്ഥലമെടുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍പൂര്‍ത്തിയാക്കുമെന്ന് റവന്യു മന്ത്രി, സി.മമ്മുട്ടി എം.എല്‍.എ യുടെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
തിരൂരില്‍ ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നതും സ്റ്റേറ്റ് ഹൈവേയായ ചമ്രവട്ടം – തിരൂര്‍ – കോഴിക്കോട് ബന്ധിപ്പിക്കുന്നതുമായ പി.ഡബ്ലു.ഡി യുടെ താഴെപ്പാലം ഏതു നിമിഷവും നിലം പൊത്തുമെന്നും അപകടകരമായ അവസ്ഥയാണെന്നുമുള്ളതിനാല്‍ പകരം സമാന്തരമായി മറ്റൊരുപാലം ടെണ്ടര്‍ ചെയ്തു യുദ്ധകാലാടിസ്ഥാനത്തില്‍ പാലം പണിയണമെന്നുമാണ് മമ്മൂട്ടി ആവശ്യപ്പെട്ടത്.
അപ്രോച്ച് റോഡിന്റെ പകുതി പണിയും കഴിഞ്ഞിട്ടുള്ളതാണ്. ഒരു വീടോ കെട്ടിടമോ ഒന്നുമില്ലാത്ത കാലി സ്ഥലം റോഡിനോട് ചേര്‍ന്നുള്ള 5 സെന്റ് ഭൂമി അക്വയര്‍ ചെയ്യാന്‍ നടപടിയുമായി മുന്നോട്ടു പോവുകയും ഒരു വീടോ കെട്ടിടമോ ഒന്നുമില്ലാത്തതിനാലും അടിയന്തിര ഘട്ടം കണക്കാക്കിയും സാമൂഹ്യ ആഘാതപഠനം ഒഴിവാക്കിയാണ് കലക്ടര്‍ നോട്ടിഫിക്കേഷന്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ലാന്റ് റവന്യൂ കമ്മിഷണര്‍ ഇടപെട്ട് അനാവശ്യമായി ഒരു കത്തു നല്‍കുകയും എസ്.ഐ.എസ് പഠനം നിര്‍ബന്ധമാണെന്നും അല്ലാതെ സ്ഥലമേറ്റെടുക്കാന്‍ പറ്റില്ലെന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ 80 ശതമാനം പണി പൂര്‍ത്തീകരിച്ച് പുതുക്കിയ പാലം ഈ അടുത്ത കാലത്തൊന്നും തുറന്നു കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. പഴയപാലം ഏതുനിമിഷവും തകരുന്ന അവസ്ഥയിലുമാണുള്ളത്.
അങ്ങനെ തകര്‍ന്നാല്‍ ഏറെ തിരക്കുള്ള സ്റ്റേറ്റ് ഹൈവെയായ കോഴിക്കോട് – തിരൂര്‍, ചമ്രവട്ടം -എറണാകുളം റോഡ് ബന്ധം മുറിഞ്ഞുപോകുമെന്നതിനാലും മറ്റ് ബദല്‍ സംവിധാനം ഇല്ലാത്തതിനാലും അടിയന്തിരമായും മന്ത്രി നേരിട്ട് ഇടപെട്ട് പരിഹാരമുണ്ടാക്കി തരണമെന്നും ഇതിനാവശ്യമായ ഫണ്ടുകള്‍ നേരത്തെ തന്നെ അനുവദിച്ച് പാലം പണിപൂര്‍ത്തിയാക്കിയിട്ടുള്ളതിനാലും ഇതിന്റെ അപ്രോച്ച് റോഡ് പകുതി പണികഴിഞ്ഞതിനാലും ബാക്കി പകുതി പൂര്‍ത്തിയാക്കാനാവശ്യമായ സ്ഥലം യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സി.മമ്മൂട്ടി എം.എല്‍.എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ നിലവിലുള്ള തിരൂര്‍-താഴെപ്പാലം ഗുരുതരമായ അപകടാവസ്ഥയിലായതിനാലും ഈ പാതയിലൂടെയുള്ള ഗതാഗതം നിരോധിക്കുകയാണെങ്കില്‍ പകരം മറ്റൊരു പാത നിലവിലില്ലാത്ത അവസ്ഥയായതിനാലും മലപ്പുറം ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ – താഴെപ്പാലം സമാന്തരപാലത്തിന്റെ അപ്രോച്ച് റോഡിനായി തിരൂര്‍ താലൂക്കിലെ തിരൂര്‍ വില്ലേജിലെ സര്‍വ്വെ നം.178/2 ല്‍ ഉല്‍പ്പെട്ട 0.250 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി 29.06.2018 -ലെ സ.ഉ.(സാധ) നം.2438/റവ. പ്രകാരം ഉത്തരവായിരുന്നു. പ്രസ്തുത ഉത്തരവില്‍ ഡയറക്ട് പര്‍ച്ചേസ് മുഖേനയോ അല്ലെങ്കില്‍ നെഗോഷ്യറ്റഡ് പര്‍ച്ചേസ് മുഖേനയോ സ്ഥലം ഏറ്റെടുക്കാനാണ് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
സ്ഥലം ഏറ്റെടുക്കുന്നതിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ഡയറക്ട് പര്‍ച്ചേസ് പ്രകാരം മേല്‍പറഞ്ഞിരിക്കുന്ന നടപടി ക്രമം പാലിച്ചുകൊണ്ട് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ജില്ലാകളക്ടര്‍ സ്വീകരിക്കുന്നതാണെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ സി. മമ്മൂട്ടി എം.എല്‍.എ. യുടെ സബ്മിഷന് മറുപടിയായി പറഞ്ഞു.
RECENT NEWS
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഇംബൈബ്’ പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്
മലപ്പുറം: ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതിയായ ‘ഇംബൈബ്’ മൂന്നാം വര്‍ഷത്തിലേക്ക്. മത്സരപരീക്ഷകള്‍ ആത്മവിശ്വസത്തോടെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ പ്രത്യേക പദ്ധതിയാണ് ‘ഇംബൈബ്’. [...]