വിമാനത്താവളങ്ങളിലെ ഇന്ധന നികുതി കുറവ്, യു.ഡി.എഫ് പ്രതിഷേധങ്ങളുടെ വിജയമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളത്തിലെ വിമാനത്താവളങ്ങളിലെ ഇന്ധന നികുതി അഞ്ച് ശതമാനമാക്കി ഏകീകരിച്ചിരിച്ച നടപടി യു.ഡി.എഫ് പ്രതിഷേധങ്ങളുടെ വിജയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി,വിമാനത്താവള ഇന്ധന നികുതി ഏകീകരണം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും അഭിമാനിക്കാവുന്ന തീരുമാനമാണിതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തീരുമാനം
പ്രവാസികള്‍ക്ക് ഏറെ ഗുണംചെയ്യും, ഈ തീരുമാനം എടുപ്പിക്കാന്‍ സര്‍ക്കാരില്‍ യു.ഡി.എഫ് വളരെ വലിയ സമ്മര്‍ദമാണ് ചെലുത്തിയത്. 27ശതമാനമെന്ന ഭീമമായ നികുതിയാണ് അഞ്ചായി കുറയുന്നത്.
വിഷയത്തിന്റെ ഗൗരവ്വം കണക്കിലെടുത്ത് കരിപ്പൂര്‍ വിമാനത്തവള ഉപദേക സമിതി ചെയര്മാന് എന്ന നിലയില്‍ നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് നികുതി ഇളവിന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ കോഴിക്കോട് എം.പി. എം.കെ.രാഘവന്, പ്രദേശത്തെ എം.എല്‍.എ മാരായ ടി.വി.ബ്രാഹിം, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുടങ്ങയിവരും മുഖ്യമന്ത്രിക്ക് നിവേദനം നല്കി. ഇതിന് പുറമെ നികുതി ഭാരം കുറയ്ക്കാന്‍ നിയമപരമായ നടപടികള്‍ക്കൊപ്പം സമര പരിപാടികളും ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികളുടെയും എയര്‍പ്പോര്‍ട്ട് ഉപദേശക സമിതി അംഗങ്ങളുടെയും യോഗം തീരുമാനിച്ചിരുന്നു. പ്രസ്തുത യോഗത്തില്‍ വെച്ച് വിമാനത്താവള പരിസരത്ത് ഫെബ്രുവരി ഒമ്പതിന് ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനിച്ചു. യോഗ തീരുമാനത്തിന്റെ ഭാഗമായി ടി.വി.ഇബ്രാഹിം എം.എല്‍.എ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.സംസ്ഥന സര്‍ക്കാരിന്റെ പരിധിയിലുളള വിഷയമായതിനാല്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുന്നതിന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീറിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇവരെല്ലാം ഇക്കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചതിന്റെ ഫലമാണ് സര്‍ക്കാരിനെ ഈ തീരുമാനത്തിലേക്കെത്തിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഫെബ്രുവരി ഒമ്പതിന് നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ സമരം മാറ്റി വെക്കും. കരിപ്പൂര്‍ വിമാനത്താവളം പൊതുമേഖലാ സ്ഥാപനമായതിനാല്‍ കണ്ണൂരിന് നല്കിയ ഒരു ശതമാനം കോഴിക്കോടിനും നല്‍കണമെന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. ഇതിനാല്‍ കേസുമായി മുന്നോട്ട് പോകുമെന്നും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




