വ്യക്തിതാല്പര്യങ്ങള്ക്കും വൈരങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു: കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഹാരിസ് മൂതൂര്‍
മലപ്പുറം: വ്യക്തിതാല്പര്യങ്ങള്ക്കും വൈരങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നതായി കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഹാരിസ് മൂതൂര്‍.
വിജയ സാധ്യതയാണ് ഒന്നാമത്തെ പ്രയോറിറ്റിയെന്നും, ചര്‍ച്ചകളിലൂടെയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്നുമാണ് കോണ്‍ഗ്രസിന്റെ നേതൃത്വം ആവര്‍ത്തിച്ച് പറയുന്ന വാക്യം. ഫാഷിസം രാജ്യത്തെ വിഭജിച്ചിരിക്കുന്ന നേരത്ത് വ്യക്തിതാല്പര്യങ്ങള്ക്കും വൈരങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.
വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങള്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലുള്ളതാണ്, വയനാടില്‍ മത്സരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്,ആയതിനാല്‍ കെ.എസ്.യുവിന്റെ നിലപാട് തുറന്ന് പറയുക എന്നത് രാഷ്ട്രീയ ധര്‍മ്മമാണ്. അതാണ് ഈ പ്രമേയത്തിലൂടെ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്. മലപ്പുറത്ത് നിന്നോ മലബാറില്‍ നിന്നോയുള്ള നേതാക്കളെ വയനാട് പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ത്ഥികളായി കോണ്‍ഗ്രസ് പരിഗണിക്കണം.മലപ്പുറത്തും മലബാറിലേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോര നീരാക്കി കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുകയും.
മാവേലിയിലും, മലബാര്‍ എക്സ്പ്രസ്സുകളില്‍ ട്രെയിനിറങ്ങി സ്ഥാനാര്‍ത്ഥികളായ് മാറുന്നത് അംഗീകരിക്കാനാവില്ല. കൊട്ട് ചെണ്ടക്കും കൂലി മാരാര്‍ക്കുമെന്ന സ്ഥിതി വിശേഷമാണിത്.
വര്‍ഷങ്ങളായ് പല കാരണങ്ങളാല്‍ തഴയപ്പെട്ടിരിക്കുന്ന നേതാക്കള്‍ ഇപ്പോഴും മലബാറിലുണ്ട്. സമര പോരാട്ടങ്ങളിലൂടെ വാര്‍ത്തെടുത്ത അത്തരം നേതാക്കളെന്ത് കൊണ്ടാണ് തിരുവനന്തപുരത്തും ഡല്‍ഹിയിലുമിരുന്ന് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നവര്‍ കാണാതിരുന്നാല്‍ ചൂണ്ടു വിരലില്‍ പുരളുന്ന മഷി സാക്ഷിയാക്കി കെ.എസ്.യു പറയുന്നു ഫലം കയ്പേറിയതായിരിക്കും. സമര പോരാട്ടങ്ങളിലൂടെ സമര്‍പ്പിക്കപ്പെട്ട മലബാറിലെ കോണ്‍ഗ്രസ് യുവരക്തങ്ങള്‍ക്ക് നിങ്ങള്‍ നല്കുന്ന സന്ദേശം പ്രതീക്ഷ നല്കുന്നതായിരിക്കട്ടെ എന്നാശംസിക്കുന്നതായും ഹാരിസ് മൂതൂര്‍ പറഞ്ഞു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]