മലപ്പുറം പട്ടര്‍നടക്കാവ് സ്വദേശി ബഹറൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരുന്നാവായ പട്ടര്‍നടക്കാവ് സ്വദേശി അലവി തിരുത്തി (40) ബഹ്റൈനില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.എട്ടു വര്‍ഷമായി ബഹ്റൈനിലായിരുന്ന അലവി മനാമയിലെ എ.സി റിപ്പയറിങ് ഷോപ്പില്‍ ഡ്രൈവറായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ജോലിക്കിടെ ക്ഷീണമനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തില്‍ കയറി വിശ്രമിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു. സമയം ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വാഹനത്തിന്റെ ഡോറ് തുറന്നു പരിശോധിച്ചപ്പോഴാണ് മരണപ്പെട്ട് കിടക്കുന്നത് കണ്ടതെന്ന് അലവിയെ ബഹ്റൈനിലെത്തിച്ച സുഹൃത്തും നാട്ടുകാരനുമായ സുലൈമാന്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ബഹ്റൈനിലെ ഉമ്മുല്‍ ഹസം ഏരിയയില്‍ സമസ്തയുടെയും കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. മരണാന്തര കര്‍മങ്ങള്‍ ഇരുസംഘടനകളുടെയും നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സലാം മമ്പാട്ടുമൂലയും സുലൈമാനും അറിയിച്ചു.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. രണ്ടാഴ്ച മുമ്പാണ് അലവി നാട്ടില്‍ പോയി ബഹ്റൈനില്‍ തിരിച്ചെത്തിയത്.
ഭാര്യസഫിയ. മക്കള്മുഹമ്മദ്സഫ്വാന്, അന്‍സറ സബീബ. ജാമാതാവ് നജീബ് (സഊദി അറേബ്യ)
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാത്രി ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് കൈത്തക്കര മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]