ആ ദൃശ്യം മലപ്പുറത്തേതല്ല

ആ ദൃശ്യം മലപ്പുറത്തേതല്ല

മലപ്പുറം: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ദൃശ്യം മലപ്പുറത്തേതല്ല. മലപ്പുറം കിഴക്കേത്തലയില്‍ നടക്കുന്ന ‘ മലപ്പുറം ഫെസ്റ്റില്‍’ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് രണ്ട് പേര്‍ താഴെ വീണെന്ന പ്രചരണമാണ് കള്ളമെന്ന് തെളിഞ്ഞത്. മറ്റെവിടെയോ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മലപ്പുറത്തേതാണെന്ന് പറഞ്ഞ് ആരോ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Sharing is caring!