കോളജിലേക്ക് പോയ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍, സംഭവം മലപ്പുറത്ത്

മലപ്പുറം: വിദ്യാര്‍ത്ഥിയെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍ അംശക്കച്ചേരി മാക്കോത്തുവളപ്പില് കുട്ടപ്പന്റെ മകന് ഷിബിന്‍ദാസ് (21) ആണ് മരിച്ചത്. രാവിലെ ഒമ്പതര മണിയോടെ എടപ്പാള്‍ ചുങ്കം ഗോവിന്ദ ടാക്കീസിന് സമീപം എസ് ബി ഐ ടൗണ്‍ ബ്രാഞ്ച് കെട്ടിടത്തിനു പിറകിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷിബിന്‍ദാസ് വൈകീട്ട് അഞ്ചു മണിയോടെ താന്‍ വരാന്‍ വൈകുമെന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. തവനൂര്‍ കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായ ഷിബിന്ദാസിന്റെ മാതാവ് സുലോചന. സഹോദരങ്ങള്‍: സുബിന്‍ദാസ്, സുനില്‍കുമാര്‍. ചങ്ങരംകുളം എസ് ഐ എം ബാബുരാജ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]