ബൈക്കപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

നിലമ്പൂര്‍: ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. മൈലാടി തൊണ്ടിയന്‍ മറിയുമ്മയുടെ മകന്‍ റിദ്വാന്‍
(വില്ല്യാപ്പു-26) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അകമ്പാടത്ത് ഫുട്ബോള്‍ മല്‍സരം കാണാന്‍ പോകുന്നതിനിടെ മഹാഗണിക്കു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സുഷുമ്ന നാഡിക്ക് സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍
ചികില്‍സയിലായിരിക്കേ ഇന്നലെ രാത്രി പത്തരയോടെയാണ് മരണം. സഹോദരന്‍: റിന്‍ഷാദ്. ഖബറടക്കം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധാനാഴ്ച മൈലാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]