ഭക്ഷണം കഴിക്കുന്നതിനിടെ മലപ്പുറം മൂന്നിയൂരില്‍ തമിഴ്നാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

ഭക്ഷണം കഴിക്കുന്നതിനിടെ മലപ്പുറം മൂന്നിയൂരില്‍ തമിഴ്നാട്  സ്വദേശി കുഴഞ്ഞുവീണു മരിച്ചു

തിരൂരങ്ങാടി: ഭക്ഷണം കഴിക്കുന്നതിനിടെ തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി മുത്തുരശു(55) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നിയൂര്‍ പാറക്കടവില്‍ ഒരു വീട്ടില്‍ വിറക് കീറാന്‍ എത്തിയതായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. മുപ്പത് വര്‍ഷത്തോളമായി ഇയാള്‍ പാറക്കടവിലാണ് താമസം. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Sharing is caring!