സി.പി.എമ്മിനെതിരെ പി.കെ ഫിറോസ്

സി.പി.എമ്മിനെതിരെ  പി.കെ ഫിറോസ്

കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് നടന്ന നിയമനത്തില്‍ ക്രമക്കോട് നടന്നതായി ചൂണ്ടിക്കാട്ടി സി.പി.എം എം.എല്‍.എ നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവിട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന്‍ ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് യൂത്ത് ലീഗിന്റെ പുതിയ ആരോപണം.
ഡി.എസ് നീലകണ്ഠനെ അനധികൃതമായാണ് ഐ.കെ.എമ്മില്‍ നിയമിച്ചതെന്നും ഈ നിയമനം ചൂണ്ടിക്കാട്ടിയാണ് ബന്ധുനിയമന വിവാദത്തില്‍ ആരോപണം നേരിടുന്ന കെ.ടി ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതെന്നും മുന്‍പ് പി.കെ ഫിറോസ് ആരോപിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 12 ന് ആയിരുന്നു നടന്നത് അനധികൃത നിയമനമാണെന്ന് കാട്ടി ജയിംസ് മാത്യു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കത്ത് നല്‍കിയത്. എന്നാല്‍ കത്ത് കിട്ടി മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിന്റെ കാരണം മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ഐ.കെ.എമ്മില്‍ നടന്നത് അനധികൃത നിയമനമാണെന്നും തെറ്റായ രീതിയില്‍ ഇന്‍ഗ്രിമെന്റ് അടക്കം വന്‍ തുക നല്‍കി ഡി.എസ് നീലകണ്ഠനെ ദീര്‍ഘകാലത്തേക്ക് നിയമിച്ചുവെന്നും ഇത് മാനേജന്മെന്റിന്റെ തെറ്റായ നടപടിയാണെന്നും കത്തില്‍ പറയുന്നു

എം.എല്‍.എ തന്നെ കത്ത് കൊടുത്തിട്ടും ഡി.എസ് നീലകണ്ഠനെ ഒന്നും ചെയ്യാന്‍ കഴിയാത്തത് അയാള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണനുമായുള്ള അടുപ്പം കൊണ്ടാണ്. അല്ലെങ്കില്‍ എം.എല്‍.എയെ തള്ളിപ്പറയാന്‍ എ.സി മൊയ്തീനും കോടിയേരി ബാലകൃഷ്ണും തയ്യാറാവണം- ഫിറോസ് ആവശ്യപ്പെട്ടു.
ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമിക്കുന്നതിന് മന്ത്രിസഭ അംഗീകരിച്ച റിപ്പോര്‍ട്ടുണ്ട്. പക്ഷെ അതൊന്നും പാലിക്കാതെ നിയമനം നടത്തിയെന്നും ഒരു ലക്ഷം രൂപ ശമ്പളവും 10 ശതമാനം ഇന്‍ഗ്രിമെന്റ് അടക്കം വന്‍ തുക ഡി.എസ് നീലകണ്ടന്‍ കൈപ്പറ്റിയെന്നുമാണ് ജയിംസ് മാത്യു മന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ച് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ സേവനമനുഷ്ടിച്ച് വരുന്ന ഡി.എസ് നീലകണ്ഠന്റെ നിയമനം സംബന്ധിച്ചും വേതന വര്‍ധന വരുത്തിയതും സംബന്ധിച്ചും വ്യക്തത നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Sharing is caring!