പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്കാരം കെ.സി വേണുഗോപാലിന്
കോഴിക്കോട്:ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്കാരത്തിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അര്‍ഹനായി. പ്രശസ്ത മാധ്യമപ്രവര്ത്തകന് കമാല്‍ വരദൂര്‍, സാഹിത്യകാരന് കെ.പി രാമനുണ്ണി, ചിന്തകനും ചരിത്രകാരനുമായി എം.സി വടകര എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മതേതര കേരളത്തിന്റെ കര്‍മ്മസാക്ഷ്യം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രസേവാ പുരസ്കാരത്തിന് അര്‍ഹനായ കെ.സി വേണുഗോപാല്‍ ഭാരതത്തിന്റെ മതേതര മനസിനെ തിരിച്ച് പിടിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന വ്യക്തിത്വമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം ഫെബ്രുവരി 16ന് രാവിലെ 9.30ന് കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




