കരിപ്പൂരില്‍നിന്ന് പുതിയ വിമാന സര്‍വീസ് തുടങ്ങി

കരിപ്പൂരില്‍നിന്ന് പുതിയ  വിമാന സര്‍വീസ് തുടങ്ങി

മലപ്പുറം: ദുബായ് ആസ്ഥാനമായുള്ള ഫ്‌ലൈ ദുബായ് കോഴിക്കോട് സര്‍വീസ് തുടങ്ങി. ആദ്യ വിമാനം വെള്ളിയാഴ്ച കരിപ്പൂരിലെത്തി. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ദുബായില്‍ നിന്ന് വിമാനം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍. കരിപ്പൂരില്‍നിന്ന് തിരിച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും. രാത്രി 10.20ന് ദുബായില്‍നിന്ന് പുറപ്പെട്ട് ഒന്നേ മുക്കാലിന് കരിപ്പൂരിലെത്തും. പകല്‍ 3.05ന് പുറപ്പെട്ട് 6.05ന് ദുബായിലെത്തും. ഏവിയേഷന്‍ ഹബ്ബും പുതിയ കോഡ് ഷെയര്‍ വ്യവസ്ഥയുംവഴി ദുബായിലേക്കും മറ്റും പ്രവേശനം നല്‍കുന്ന പുതിയ റൂട്ട് കൂടുതല്‍ യാത്രക്കാര്‍ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് ഫ്‌ലൈ ദുബായ് കമേഴ്‌സ്യല്‍ ഓപറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സുധീര്‍ ശ്രീധരന്‍ പറഞ്ഞു.

കോഴിക്കോട്ടുനിന്ന് ദുബായിലേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ക്ക് ബിസിനസ് ക്ലാസ് സൗകര്യങ്ങള്‍ ലഭ്യമാക്കും. കൂടാതെ, വേഗത്തില്‍ ചെക്ക് ഇന്‍ സൗകര്യം, ഗ്രൗണ്ട് സേവനങ്ങളില്‍ മുന്‍ഗണന, സൗകര്യപ്രദവും വിശാലവുമായ സീറ്റ് എന്നിവയുമുണ്ട്. ദുബായ്–കോഴിക്കോട് ബിസിനസ് ക്ലാസ് റിട്ടേണ്‍ നിരക്ക് 54,075 രൂപ മുതലും എക്കോണമി ക്ലാസ് റിട്ടേണ്‍ നിരക്ക് 13,000വുമാണ്. വിമാനസര്‍വീസുകളും നിരക്കുകളും സമയവിവരപപട്ടികയും ലഭിക്കാന്‍ http://www.flydubai.com/en/plan/timetable സന്ദര്‍ശിക്കുക. വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് വിമാനത്താവളം എയര്‍ ട്രാഫിക് മാനേജ്‌മെന്റ് ജോ. ജനറല്‍ മാനേജര്‍ മുഹമ്മദ് ഷാഹിദ് , ഫ്‌ലൈ ദുബായ് പബ്ലിക് റിലേഷന്‍സ് സീനിയര്‍ മാനേജര്‍എലിസബത് മക്ലീന്‍ എന്നിവരും പങ്കെടുത്തു.

Sharing is caring!