വേങ്ങര ബാക്കിക്കയം റഗുലേറ്റര്‍ ഉദ്ഘാടനത്തിലും ലീഗിനകത്ത് അസ്വസ്ഥത പുകയുന്നു

വേങ്ങര ബാക്കിക്കയം റഗുലേറ്റര്‍  ഉദ്ഘാടനത്തിലും ലീഗിനകത്ത്  അസ്വസ്ഥത പുകയുന്നു

വേങ്ങര: ബാക്കിക്കയം റഗുലേറ്റര്‍ ഉദ്ഘാടനത്തിലും ലീഗിനകത്ത് അസ്വസ്ഥത പുകയുന്നു.. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സ്വപന പദ്ധതിയുടെ പിതൃത്വം തട്ടിയെടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലന്‍ക്കുട്ടി നീക്കങ്ങള്‍ നടത്തുന്നു എന്ന ലീഗണികളുടെആരോപണമാണ് പാര്‍ട്ടിക്കുള്ളിലെ അസ്വസ്ഥതക്കാധാരം.കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ വേങ്ങര എം.എല്‍.എ. യും. മന്ത്രിയുമായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സ്വപ്ന പദ്ധതി എന്ന നിലയിലാണ് ബാക്കിക്കയം റഗുലേറ്റര്‍ പ്രവൃത്തി ആരംഭിച്ചത്.പദ്ധതി പണി പൂര്‍ത്തീകരിച്ച് എട്ടു മാസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ വേങ്ങര പഞ്ചായത്ത് ലീഗ് കമ്മിററിയുമായി ആലോചിക്കാതെ പഞ്ചായത്ത് പ്രസിഡണ്ട് ഏകപക്ഷീയമായി ഉദ്ഘാടനത്തിനായി നടത്തിയ നീക്കങ്ങളാണ് പാര്‍ട്ടിക്കുള്ളിലെ പുതിയ അസ്വസ്ഥതക്ക് കാരണമെന്നറിയുന്നു. എട്ടു മാസങ്ങള്‍ക്കു മുമ്പെ ഉദ്ഘാടന നടപടികള്‍ക്കായി വേങ്ങര ബ്ലോക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പി.കെ.അബ്ദുള്‍ റബ്ബ് എം.എല്‍.എക്കെതിരെ പഞ്ചായത്ത് പ്രസിഡണ്ട് കടുത്ത ആരോപണങ്ങളുന്നയിച്ചതിനെ തുടര്‍ന്ന് എം.എല്‍.എ.യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതായും ഇതിനെ തുടര്‍ന്ന് ഉദ്ഘാടനം മുടങ്ങിയതായും ലീഗണികള്‍ പറയുന്നു. തുടര്‍ന്ന് നീണ്ട അവധിക്കു ശേഷം വരുന്ന 18 ന് പദ്ധതിയുടെ ഉദ്ഘാടനം നടത്താന്‍ എടുത്ത തീരുമാനം പഞ്ചായത്ത് ലീഗ് കമ്മിറ്റിയുമായി ആലോചിക്കാതെയാണെന്നും ഇന്നലെ ചേര്‍ന്ന ലീഗ് വാര്‍ഡ് പ്രസിഡണ്ടുമാരുടേയും സിക്രട്ടറിമാരുടേയും യോഗത്തില്‍ ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനമുയര്‍ത്തതായും അറിയുന്നു. പഞ്ചായത്ത് ലീഗ് നേതൃത്വത്തിനെ അവഗണിച്ച് ഉദ്ഘാടന പരിപാടികളുമായി മുന്നോട്ടു പോവുകയാണെങ്കില്‍ മുഴുവന്‍ വാര്‍ഡ് ലീഗ് കമ്മിറ്റികളും ചടങ്ങുബഹിഷ്‌കരിക്കാന്‍ ആലോചന നടക്കുന്നതായും അറിയുന്നു.

Sharing is caring!