വെടിയുണ്ടകള്‍കൊണ്ട് ഗാന്ധിചിന്തയെ ഇല്ലാതാക്കാനാവില്ല: ആര്യാടന് ഷൗക്കത്ത്
നിലമ്പൂര്‍: ഗോഡ്സെയെ വാഴ്ത്തുന്നവരുടെ വെടിയുണ്ടകള്‍കൊണ്ട് ഗാന്ധിയെ ഇല്ലാതാക്കാവില്ലെന്ന് സംസ്ക്കാരസാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത്. ‘ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്സെ ചിന്ത മരിക്കട്ടെ’ എന്ന സന്ദേശവുമായെത്തിയ സംസ്്ക്കാര സാഹിതി സാംസ്ക്കാരിക യാത്രയുടെ ജില്ലാതല സമപനം ചന്തക്കുന്നില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ഷൗക്കത്ത്. ലോകത്തിന്റെ വെളിച്ചമാണ് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍. ഇന്ത്യന്‍ ജനതയുടെ ഹൃദയത്തിലെ പ്രകാശമായി ഗാന്ധി എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വീകരണസമ്മേളനം കഥാകൃത്ത് പി. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. എ. ഗോപിനാഥ് ആധ്യക്ഷം വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എ കരീം, ഡി.സി.സി പ്രസിഡന്റ വി.വി പ്രകാശ്, കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്, ജാഥാ വൈസ് ക്യാപ്റ്റന്‍ എന്‍.വി പ്രദീപ്കുമാര്‍, അനി വര്‍ഗീസ്, പ്രദീപ് പയ്യന്നൂര്‍, കെ.എം ഉണ്ണികൃഷ്ണന്, സാഹിതി ജില്ലാ കണ്‍വീനര്‍, കെ.ജി.എം നമ്പൂതിരി, പ്രണവം പ്രസാദ് ,
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, പാനായി ജേക്കബ്, പാലോളി മെഹബൂബ്, മൂര്‍ഖന്‍ കുഞ്ഞു പ്രസംഗിച്ചു. സാംസ്ക്കാരിക സദസില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പ്രതിഭകളെ ആദരിച്ചു. ആര്യാടന് ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ‘വെളിച്ചത്തിലേക്കു നടക്കാം ‘എന്ന സന്ദേശവുമായി അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം, നാടന്‍പാട്ടുകളും ഗോത്രകലാരൂപങ്ങളും അവതരിപ്പിച്ചു.
എടവണ്ണയിലെ സ്വീകരണത്തില്‍ മുഹമ്മദ് അബൂബക്കര്‍ എന്ന കുഞ്ഞുട്ടി ആധ്യക്ഷം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.വി ഉഷാനായര്‍, ഇ.എ കരീം, പി.വി കോയ പ്രസംഗിച്ചു. പാണ്ടിക്കാട്ടെ സ്വീകരണത്തില്‍ സഫീര്‍ജാന്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ രോഹില്‍നാഥ്, ആലിപ്പറ്റ ജമീല, മണ്ഡലം പ്രസിഡന്റ് മജീദ് മാസ്റ്റര്‍, എന്‍.വി കരീം പ്രസംഗിച്ചു.
ഗാന്ധിനിന്ദക്കെതിരെ നാടകത്തിലൂടെ
പ്രതിരോധവുമായി സാംസ്ക്കാരിക യാത്ര
ഗാന്ധിനിന്ദക്കെതിരെ നാടകത്തിലൂടെ പ്രതിരോധവുമായി സാംസ്ക്കാരിക യാത്ര
രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തിലേക്ക് നിറയൊഴിച്ച് ഗോഡ്സെയെ വാഴ്ത്തുന്ന ഹിന്ദുമഹാസഭയുടെ ഭീകരതക്കെതിരെ ഗാന്ധി ചിന്ത ഉണര്‍ത്തുന്ന നാടകം അവതരിപ്പിച്ച് സംസ്ക്കാരസാഹിതിയുടെ പ്രതിരോധം. ‘ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്സെ ചിന്ത മരിക്കട്ടെ’ എന്ന സന്ദേശമുയര്‍ത്തി സംസ്ക്കാര സാഹിതി ചെയര്മാന് ആര്യാടന് ഷൗക്കത്ത് നയിക്കുന്ന സാംസ്ക്കാരിക യാത്രയിലാണ് വേറിട്ട പ്രതിഷേധമായി നാടകം അവതരിപ്പിച്ചത്. ഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ അലിഗഡില്‍ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധിയുടെ ഛായാചിത്രത്തിലേക്ക് നിറയൊഴിച്ചതിനെതിരായ സാംസ്ക്കാരിക പ്രതിരോധമാണ് വെളിച്ചത്തിലേക്കു നടക്കാം എന്ന നാടകത്തിലൂടെ പങ്കുവെക്കുന്നതെന്ന് രചനയും സംവിധാനവും നിര്‍വഹിച്ച ആര്യാടന് ഷൗക്കത്ത് പറഞ്ഞു. ഗാന്ധിവധത്തിലൂടെ ഗാന്ധിയെ ഇല്ലാതാക്കാനാവില്ലെന്നും ലോകം മുഴുവന്‍ വെളിച്ചംപരത്തുന്ന ആശയമാണ് ഗാന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാമതിലിന്റെ പൊള്ളത്തരവും കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനലംഘനങ്ങളുമെല്ലാം 35 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തില്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ജയരാജ് പേരാമ്പ്ര, യു.ടി ശ്രീധരന്, എ.കെ ഷിനോജ് കടിയങ്ങാട്, പ്രദീഷ് കോട്ടപ്പള്ളി, മനോജ് ഉള്യേരി, സുനിത മനോജ്, ആയിഷ വയനാട് എന്നിവരാണ് അഭിനേതാക്കള്‍.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]