നവോത്ഥാനം മതപണ്ഡിതരുടെ പങ്ക് നിസ്തുലം: ഹൈദരലി തങ്ങള്‍

നവോത്ഥാനം മതപണ്ഡിതരുടെ പങ്ക് നിസ്തുലം:  ഹൈദരലി തങ്ങള്‍

വെളിമുക്ക്: നവോത്ഥാനത്തില്‍ മത പണ്ഡിതരുടെ പങ്ക് നിസ്തുലമാണെന്നും പ്രമാണത്തിലും പ്രാമാണികരിലും അവലംബിച്ച് മത ഭൗതിക രംഗത്തെ നവോത്ഥാനത്തിന് കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ വാഫി പണ്ഡിതര്‍ മുന്നോട്ടു വരണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വെളിമുക്ക് സി.പി ഓഡിറ്റോറിയത്തില്‍ നടന്ന വാഫി അലുംനി ഗ്രാന്‍ഡ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ ഭാഷണം നടത്തി. സി ഐ സി അസി.റെക്ടര്‍ കെ എ റഹ്മാന്‍ ഫൈസി അധ്യക്ഷനായി. നയരേഖ സെഷനില്‍ സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സി.ഐ.സി കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി എന്നിവര്‍ സംവദിച്ചു.
തിരിഞ്ഞുനോട്ടം സെഷനില്‍ ഇബ്രാഹിം ഫൈസി പേരാല്‍, എം കെ അബ്ദുള്ള ഫൈസി കൊടശ്ശേരി, കുഞ്ഞാമു ഫൈസി താനൂര്‍, മുഹമ്മദ് ഫൈസി അടിമാലി, മുഹമ്മദ് കുട്ടി ഫൈസി മഞ്ഞപ്പെട്ടി, സി.എം കുട്ടി സഖാഫി വെള്ളേരി, ഡോ ലുഖ്മാന്‍ വാഫി അസ്ഹരി, ഹബീബുള്ള ഫൈസി പള്ളിപ്പുറം, എ.കെ സുലൈമാന്‍ മുസ്ലിയാര്‍ വയനാട് എന്നിവര്‍ പ്രസംഗിച്ചു. നാം മുന്നോട്ട് അഹമ്മദ് വാഫി കക്കാട് വിഷയമവതരിപ്പിച്ചു. ഉള്ളറിവ് ഷെഫീഖ് വാഫി പുത്തനങ്ങാടി, ഡോ.സ്വലാഹുദ്ദീന്‍ വാഫി, ഐ.പി ഉമര്‍ വാഫികാവനൂര്‍, ഹാഫിള് ജാഫര്‍ വാഫി എന്നിവര്‍ നേതൃത്വം നല്‍കി. ഉസ്താദ് മുഹമ്മദ് ദാരിമി, മുസ്തഫ വാഫി അബുദാബി, ഖാലിദ് ഖത്തര്‍, ഡോ ജലീല്‍ വാഫി അസ്ഹരി, സയ്യിദ് കെ പി എസ് തങ്ങള്‍, ഡോ. റസാഖ് വാഫി കൊപ്പം, നിഷാദ് വാഫി മമ്പീതി, ഫാറൂഖ് വാഫി, മുസ്ഥഫ വാഫി കട്ടുപ്പാറ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!