മങ്കടയില്‍ കുട്ടിയെ നാടോടിസ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

മങ്കടയില്‍ കുട്ടിയെ നാടോടിസ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

മങ്കട: അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. മങ്കട പുളിക്കല്‍പ്പറമ്പയിലെ പറച്ചിക്കോട്ടില്‍ നഗറില്‍ താമസിക്കുന്ന കളിയന്‍പുലാക്കല്‍ അജീഷിന്റെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെയാണ് നാടോടിസ്ത്രീ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ശനിയാഴ്ച വൈകീട്ട് ആറോടെ അജീഷിന്റെ ഭാര്യ കുഞ്ഞുമായി വീടിനുമുന്നില്‍ നില്‍ക്കുമ്പോഴാണ് സംഭവം. കുഞ്ഞിനെ പിടിച്ചു വലിച്ചതിനെത്തുടര്‍ന്ന് ബഹളംവെച്ചപ്പോള്‍ സ്ത്രീ രക്ഷപ്പെട്ടു. അജീഷ് വീട്ടിലില്ലായിരുന്നു.
സമീപവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും സ്ത്രീയെ കണ്ടെത്തിയില്ല. പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Sharing is caring!