പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞ് 3 പേര്‍ മരിച്ചു

പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലില്‍ ഇടിച്ച്  മറിഞ്ഞ് 3 പേര്‍ മരിച്ചു

മലപ്പുറം: കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു മറിഞ്ഞു 3 പേര്‍ മരിച്ചു.
മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷിഹാബുദ്ധീന്‍ എന്നിവരാണു മരണപ്പെട്ടത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു
പുലര്‍ച്ചെ 2.45 ഓടെയായിരുന്നു അപകടം ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്

Sharing is caring!