ചികില്‍സക്കായി ക്ലിനിക് മുറിയില്‍ കയറിയ യുവതിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറി, പരാതി അരീക്കോട്ടെ ഡോക്ടര്‍ക്കെതിരെ

ചികില്‍സക്കായി ക്ലിനിക് മുറിയില്‍ കയറിയ യുവതിയോട് ഡോക്ടര്‍  അപമര്യാദയായി പെരുമാറി,  പരാതി അരീക്കോട്ടെ ഡോക്ടര്‍ക്കെതിരെ

മഞ്ചേരി: ചികില്‍സക്കെത്തിയ രോഗിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. അരീക്കോട് എടവണ്ണപ്പാറ ജംങ്ഷന് സമീപം ഹോമിയോ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ക്കെതിരെയാണ് 21കാരിയായ യുവതി പരാതി നല്‍കിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ചികില്‍സക്കായി ക്ലിനിക് മുറിയില്‍ കയറിയ യുവതിയോട് ഡോക്ടര്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി പീഡനം: പ്രതി റിമാന്റില്‍

യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ ഇന്നലെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. താമരശ്ശേരി ഓമശ്ശേരി ഏനല്ലൂര്‍ അഖില്‍ നാരായണന്‍ (26)നെയാണ് മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. പരാതിക്കാരിയുമായി പ്രതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷം പ്രതി പെണ്‍കുട്ടിയെ ഹോട്ടലിലും മറ്റും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് പരാതി.

Sharing is caring!