17വയസ്സുകാരിയെ തോട്ടത്തില്‍ വെച്ചും വീട്ടില്‍ വെച്ചും പലതവണ പീഡിപ്പിച്ച മഞ്ചേരി സ്വദേശി അറസ്റ്റില്‍

17വയസ്സുകാരിയെ  തോട്ടത്തില്‍ വെച്ചും  വീട്ടില്‍ വെച്ചും പലതവണ പീഡിപ്പിച്ച മഞ്ചേരി സ്വദേശി അറസ്റ്റില്‍

മഞ്ചേരി : പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. എളങ്കൂര്‍ കൂമംകുളം കോട്ടമ്മല്‍ ശങ്കരന്‍ (45)നെയാണ് മഞ്ചേരി സി ഐ എന്‍ ബി ഷൈജു അറസ്റ്റ് ചെയ്തത്. ടാപ്പിംഗ് തൊഴിലാളിയായ പ്രതി പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ വെച്ചും വീട്ടില്‍ വെച്ചും പലതവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!