യൂത്ത് ലീഗ് കോടതിയില്‍ പോയിട്ടുണ്ടോ ഇല്ലയോ എന്ന് വരും ദിവസങ്ങളില്‍ ബോധ്യമാകും: പികെ ഫിറോസ്

യൂത്ത് ലീഗ് കോടതിയില്‍ പോയിട്ടുണ്ടോ ഇല്ലയോ എന്ന് വരും ദിവസങ്ങളില്‍ ബോധ്യമാകും: പികെ ഫിറോസ്

കോഴിക്കോട് : കെടി ജലീലിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഫിറോസ് മന്ത്രിക്ക് മറുപടി നല്‍കിയത്. തനിക്കെതിരെ കേസ് നല്‍കുകയാണെങ്കില്‍ അതിന് പിന്തുണ നല്‍കുമെന്ന് മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. പരാതി യുഎനില്‍ നല്‍കണമെന്ന രീതിയില്‍ മന്ത്രി പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ഫിറോസിന്റെ കുറിപ്പ്

‘ ജലീലിനോട് ഒറ്റക്കാര്യമേ ചോദിക്കുന്നുള്ളൂ. ളളുപ്പുണ്ടെങ്കില്‍, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴനാരല്ല ഉള്ളതെങ്കില്‍ നിങ്ങള്‍ക്കെതിരെ വിജിലന്‍സിന് കൊടുത്ത പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെടുമോ? അനേഷണത്തിനൊടുവില്‍ നിങ്ങള്‍ നിരപരാധിയെന്ന് കണ്ടെത്തിയാല്‍ ആരോപണം ഉന്നയിച്ച എന്നെ പിടിച്ച് കല്‍തുറുങ്കിലടക്കാന്‍ ആ മാര്‍ഗ്ഗം നിങ്ങള്‍ക്കും ഉപകാരപ്പെടില്ലേ? അതു വഴി നിങ്ങളെ ഇതുവരെ കഷ്ടപ്പെട്ട് ന്യായീകരിച്ചവര്‍ക്കും ഒരാത്മസുഖം ലഭിക്കില്ലേ? ആ വഴിക്കൊരാലോചന നിങ്ങള്‍ക്കും നല്ലതായിരിക്കും ‘ ഫിറോസിന്റെ പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബന്ധു നിയമനം നടത്തിയ ശ്രീ.കെ.ടി ജലീല്‍, അനേഷണം ആവശ്യപ്പെട്ട് സി.ബി.ഐ യേയോ എന്‍.ഐ.എ യോ അതുമല്ലെങ്കില്‍ യു.എന്‍ സെക്രട്ടറി ജനറലിനെയോ സമീപിക്കാന്‍ യൂത്ത് ലീഗിനെ വെല്ലുവിളിക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ടു. യൂത്ത് ലീഗ് കോടതിയില്‍ പോയിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ വരും ദിവസങ്ങളില്‍ അങ്ങേക്ക് ബോധ്യമാകും. അതവിടെ നില്‍ക്കട്ടെ,

ജലീലിനോട് ഒറ്റക്കാര്യമേ ചോദിക്കുന്നുള്ളൂ. ളളുപ്പുണ്ടെങ്കില്‍, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴനാരല്ല ഉള്ളതെങ്കില്‍ നിങ്ങള്‍ക്കെതിരെ വിജിലന്‍സിന് കൊടുത്ത പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെടുമോ? അനേഷണത്തിനൊടുവില്‍ നിങ്ങള്‍ നിരപരാധിയെന്ന് കണ്ടെത്തിയാല്‍ ആരോപണം ഉന്നയിച്ച എന്നെ പിടിച്ച് കല്‍തുറുങ്കിലടക്കാന്‍ ആ മാര്‍ഗ്ഗം നിങ്ങള്‍ക്കും ഉപകാരപ്പെടില്ലേ? അതു വഴി നിങ്ങളെ ഇതുവരെ കഷ്ടപ്പെട്ട് ന്യായീകരിച്ചവര്‍ക്കും ഒരാത്മസുഖം ലഭിക്കില്ലേ? ആ വഴിക്കൊരാലോചന നിങ്ങള്‍ക്കും നല്ലതായിരിക്കും

Sharing is caring!