താനൂര്‍ സവാദ് വധക്കേസില്‍ ഒഴൂര്‍ വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തു
താനൂര്‍: ഒഴൂര്‍ മണലിപ്പുഴയിലെ സവാദ് കൊലക്കേസിലെ മുഖ്യ പ്രതി കൊളത്തൂര്‍ ബഷീറിന് ജാമ്യം ലഭിക്കാന്‍ സഹായകമായ നിലപാട് സ്വീകരിച്ച ഒഴൂര്‍ വില്ലേജ് ഓഫീസര്‍ ജോസിനെ മലപ്പുറം ജില്ലാ കളക്ടര്‍ സസ്പെന്റ് ചെയ്തു. വില്ലേജ് ഓഫീസറുടെ സമീപനത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, ഒഴൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി,പി.ഡി.പി,എന്നീ സഘടനകള്‍ വില്ലേജ് ഓഫിസര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പട്ട് സമരരംഗത്തായിരുന്നു.
സവാദിന്റെ പിതാവും മക്കളും സഹോദരങ്ങളും നാട്ടുകാരും ഒഴൂര്‍ വില്ലേജ് ഓഫീസ് ഉപരോധവും നടത്തിയിരുന്നു.ഇവരുമായി റവന്യൂ വകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജനുവരി 30 നകം വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി കൈകൊള്ളുമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




