മലപ്പുറം ജില്ലയുടെ ഫുട്‌ബോള്‍ പെരുമയെ കുറിച്ച് ഡയറക്ടറി പുറത്തിറങ്ങുന്നു

മലപ്പുറം: മലപ്പുറം ജില്ലയിലെ ഫുട്‌ബോള്‍ ക്ലബുകള്‍, പരിശീലന സ്ഥാപനങ്ങള്‍, പ്രശസ്തരായ കളിക്കാര്‍, ഫുട്‌ബോള്‍ പാരമ്പര്യമുള്ള കുടുംബങ്ങള്‍, സര്‍ക്കാര്‍ – സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഫുട്‌ബോള്‍ കളിക്കാര്‍, പഴയ തലമുറയിലെ ഫുട്‌ബോള്‍ കളിക്കാര്‍, പ്രശസ്തമായ ടൂര്‍ണ്ണമെന്റുകള്‍, സെവന്‍സ് ഫുട്‌ബോള്‍ എന്നിവയെ കുറിച്ച് മലപ്പുറം ജില്ലയുടെ ഫുട്‌ബോള്‍ പെരുമയെന്ന പേരില്‍ ഡയറക്ടറി പുറത്തിറക്കുന്നു. ഡയറക്ടറിയിലേക്ക് ലേഖനങ്ങളും ഫോട്ടോകളും ക്ഷണിക്കുന്നു. തിരുവനന്തപുരത്തുള്ള കേരള അറബിക് അക്കാഡമിയാണ് ഡയറക്ടറി പുറത്തിറക്കുന്നത്. വിവരങ്ങള്‍ക്ക് 9400850207.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *