മജ്ലിസ് പ്രതിബദ്ധതാ പുരസ്കാരം കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ.ക്ക് സമര്‍പ്പിച്ചു
മലപ്പുറം: കോഴിക്കോട് ആസ്ഥാനമായ മജ്ലിസ് സേവന കേന്ദ്രം ത്തിന്റെപ്രതിബദ്ധതാ പുരസ്കാരം 2019 അഡ്വ: കെ. എന്‍. എ. ഖാദര്‍ എം. എല്‍. എ. ക്ക് സമര്‍പ്പിച്ചു. മുസ്ലിംകള് ശരീഅത്ത് നിയമത്തിന്റെ പരിധിയില്‍ വരണമെങ്കില്‍ ഡിക്ലറേഷന്‍ നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമയോചിതമായി ഇടപെട്ടു നടത്തിയ വിജയകരമായ പോരാട്ടമാണ് അദ്ധേഹത്തെ പുരസ്കാരാര്‍ഹമാക്കിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പുരസ്കാരം സമര്‍പ്പിച്ചു. മജ്ലിസ് ജനറല്‍ സെക്രട്ടറി ഡോ. ഖാസിമുല്‍ ഖാസിമി അദ്യക്ഷത വഹിച്ചു. എം. പി. അബ്ദുസ്സമദ് സമാദാനി, ആതവനാട് സി മുഹമ്മദലി, ഇസ്മായില്‍ പി മൂത്തേടം, വി. മുസ്തഫ, അഡ്വക്കേറ്റ് എന്‍. കെ. മജീദ്, സി. കെ. ഉമ്മര്‍ കോയ, കെ. ടി. അഷ്റഫ്, വി.ടി. സുബൈര്‍ തങ്ങള്‍, ആമിര്‍ കോഡൂര്‍, ഗഫൂര്‍ കുറുമാടന്‍, ഒറീസ്സ മുഹമ്മദ്, ബഷീര്‍ പൂവഞ്ചേരി, ഖാലിദ്. വി പങ്കെടുത്തു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




