കരിപ്പൂരിനെ തകര്‍ക്കാനുള്ള എല്ലാനീക്കത്തെയും ചെറുത്ത് തോല്‍പ്പിക്കും: റിയാസ് മുക്കോളി

കരിപ്പൂരിനെ തകര്‍ക്കാനുള്ള എല്ലാനീക്കത്തെയും ചെറുത്ത് തോല്‍പ്പിക്കും: റിയാസ് മുക്കോളി

മലപ്പുറം: കരിപ്പൂരിനെ തകര്‍ക്കാനുള്ള എല്ലാനീക്കത്തെയും ചെറുത്ത് തോല്‍പ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് പ്രസിഡണ്ട് റിയാസ് മുക്കോളി.കരിപ്പൂര്‍ വിമാനത്തവളത്തിന് വേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ലെന്നും റിയാസ് മുക്കോളി പറഞ്ഞു. കരിപ്പൂരിനെ തകര്‍ക്കാനുള്ള എല്ലാനീക്കത്തെയും നമ്മള്‍ ചെറുത്ത് തോല്‍പ്പിക്കും. കണ്ണൂര്‍ വിമാനതാവളത്തിന് മാത്രമായി ഇന്ധന നികുതി ഒരുശതമാനമാക്കി പൊതുമേഖലാസ്ഥാപനമായ കരിപ്പൂര്‍ വിമാനതാവളത്തോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ച വിവേചനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് എന്ന നിലക്ക് തമാന്‍ നല്‍കിയ ഹരജി WPC 2814/2019 നമ്പറായി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു,  കേസ് പരിഗണിക്കുകയും കേരള സര്‍ക്കാറിനോടും ദേശീയ എയര്‍പോര്‍ട്ട് അതോറിറ്റിയോടും വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

മറ്റുള്ള വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂരിന് മാത്രമായി ഇന്ധന നികുതി ഒരു ശതമാനമാക്കിയത് കൃത്യമായ വിവേചനമാണെന്ന് ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിദ്രശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന് പ്രവാസി സമൂഹത്തിന്റെയും, പൊതുജനങ്ങളുടെയും പരിപൂര്‍ണ്ണ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
അഡ്വ.സുഫിയാന്‍ ചെറുവാടിയാണ് യൂത്ത് കോണ്‍ഗ്രസ്സിനു വേണ്ടി ഹാജരാവുന്നതെന്നും റിയാസ് മുക്കോളി പറഞ്ഞു.

Sharing is caring!