കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിച്ച സംസ്ഥാന സര്‍ക്കാറിനോടും ദേശീയ എയര്‍ പോര്‍ട്ട് അതോറിറ്റിയോടും ഹൈക്കോടതി വിശദീകരണം തേടി

കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിച്ച സംസ്ഥാന സര്‍ക്കാറിനോടും  ദേശീയ എയര്‍ പോര്‍ട്ട് അതോറിറ്റിയോടും  ഹൈക്കോടതി വിശദീകരണം തേടി

മലപ്പുറം: നികുതി ഇളവ് നല്‍കുന്ന വിഷയത്തില്‍ പൊതുമേഖലാസ്ഥാപനമായ കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിച്ച വിഷയത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് മാത്രമായി ഇന്ധന നികുതി ഒരു ശതമാനമാക്കി പൊതുമേഖലാസ്ഥാപനമായ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോട് നടത്തിയ വിവേചനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് പ്രസിഡണ്ട് റിയാസ് മുക്കോളി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസ് പരിഗണിച്ച കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോടും ദേശീയ എയര്‍ പോര്‍ട്ട് അതോറിറ്റിയോടും വിശദീകരണം തേടി. കേരള ഹൈക്കോടതി. മറ്റുള്ള വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂരിന് മാത്രമായി ഇന്ധന നികുതി ഒരു ശതമാനമാക്കിയത് കൃത്യമായ വിവേചനമാണെന്ന് ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്

Sharing is caring!