മഞ്ചേരി സില്‍സില പാര്‍ക്കില്‍ കുട്ടികളുമായി എത്തിയ രക്ഷിതാക്കളെയും അദ്ധ്യാപകരെയും പാര്‍ക്ക് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

മഞ്ചേരി സില്‍സില പാര്‍ക്കില്‍ കുട്ടികളുമായി എത്തിയ  രക്ഷിതാക്കളെയും അദ്ധ്യാപകരെയും പാര്‍ക്ക് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി  പരാതി

 

മഞ്ചേരി: പാര്‍ക്കില്‍ കുട്ടികളുമായി എത്തിയ രക്ഷിതാക്കളെയും അദ്ധ്യാപകരെയും പാര്‍ക്ക് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചക്ക് 12.45ന് മഞ്ചേരി സില്‍സില പാര്‍ക്കിലാണ് സംഭവം. പി വി അന്‍വര്‍ എം എല്‍ എയുടെ ഉടമസ്ഥതയിലുള്ളതാണ് പാര്‍ക്ക്.
കൊടുവള്ളി പട്ടിണിക്കര മഹല്ല് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹിലാല്‍ ഇംഗ്ലീഷ് അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ഉല്ലാസ യാത്രയായെത്തിയതായിരുന്നു സംഘം. എല്‍ കെ ജി യില്‍ പഠിക്കുന്ന 21 വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ഉച്ച ഭക്ഷണത്തിനായി പാര്‍ക്കിലെ കാന്റീനിലെത്തിയതായിരുന്നു സംഘം. എട്ടുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ 15 പേര്‍ക്ക് ഭക്ഷണം വിളമ്പിയത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തതോടെ ജീവനക്കാരന്‍ അസഭ്യം പറയുകയും കാന്റീന്‍ പൂട്ടി പോകുകയുമായിരുന്നു. ഇത് പിന്നീട് വാക്കേറ്റമാകുകയും പാര്‍ക്ക് ജീവനക്കാര്‍ സംഘം ചേര്‍ന്നെത്തി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് സംഘാംങ്ങള്‍ പറഞ്ഞു. രക്ഷിതാക്കളായ മുഹമ്മദലി (31), ജബ്ബാര്‍ (34), ഫസ്‌ന (26) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസ്സെടുക്കാന്‍ മടിക്കുന്നതായി പരിക്കേറ്റവര്‍ പറഞ്ഞു. സംഭവത്തില്‍ ചൈല്‍ഡ് വൈല്‍ഫെയര്‍ കമ്മറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്

Sharing is caring!