ഐഎന്‍ടിയുസി മലപ്പുറം ജില്ലാ പ്രസിഡന്റ് എന്‍ എ കരീം തന്നെയെന്ന് കോടതി

മലപ്പുറം: ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും എന്‍ എ കരീമിനെ മാറ്റരുതെന്ന് മഞ്ചേരി മുന്‍സിഫ് കോടതി. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് എന്‍ എ കരീമിനെ മാറ്റി വി പി ഫിറോസിനെ നിയമിച്ചതായി പത്ര വാര്‍ത്ത വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ എ കരീം മഞ്ചേരി മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരിഗണിച്ച മുന്‍സിഫ് വരുണ്‍ പുതിയ പ്രസിഡണ്ടായി ചാര്‍ജ്ജെടുക്കുന്നതില്‍ നിന്ന് വി പി ഫിറോസിനെ വിലക്കി താല്‍ക്കാലിക ഉത്തരവിറക്കി.
ഐ എന്‍ ടി യു സി ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുത്ത എലക്ടഡ് പ്രസിഡണ്ടാണ് എന്‍ എ കരീം. എന്നാല്‍ സംഘടനക്കുള്ളിലെ ഗ്രൂപ്പിസം മറനീക്കി പുറത്തു വന്നതോടെ വി പി ഫിറോസിനെ സംസ്ഥാന പ്രസിഡണ്ട് നോമിനേറ്റ് ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് സംഘടന ഒരു പ്രത്യേക യോഗം വിളിക്കുകയോ തെരഞ്ഞെടുപ്പ് നടത്തുകയോ അഭിപ്രായ ശേഖരണം നടത്തുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് അഡ്വ. പി സി മൊയ്തീന്‍ മുഖേന എന്‍ എ കരീം കോടതിയെ സമീപിച്ചത്. കേസ് കോടതി ഈ മാസം 20ന് പരിഗണിക്കും.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്; മന്ത്രി നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര് ഹൈ റിസ്ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, [...]