വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ തോമസ് ഐസക്ക്

വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ  മൃതദേഹം നാട്ടിലെത്തിക്കാനുള്ള  ചെലവ് നോര്‍ക്ക വഹിക്കുമെന്ന് സംസ്ഥാന ബജറ്റില്‍  തോമസ് ഐസക്ക്

തിരുവനന്തപുരം: വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം.
തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് സാന്ത്വനം പദ്ധതിയിലൂടെ പുതിയ വരുമാന മാര്‍ഗം ഉറപ്പാക്കും.
പ്രവാസി സംരംഭകര്‍ക്ക് പലിശ സബ്സിഡിയില്‍ 15 കോടി വായ്പ്പ നല്‍കും. പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടിയും ബജറ്റില്‍ വകയിരുത്തി.

Sharing is caring!