പോക്‌സോ കേസില്‍ പ്രതിയായ മലപ്പുറത്തെ മുസ്ലീംയൂത്ത് ലീഗ് നേതാവിന് ഹൈക്കൊടതിയുടെ മുന്‍കൂര്‍ ജാമ്യം

പോക്‌സോ കേസില്‍ പ്രതിയായ  മലപ്പുറത്തെ മുസ്ലീംയൂത്ത് ലീഗ്  നേതാവിന് ഹൈക്കൊടതിയുടെ  മുന്‍കൂര്‍ ജാമ്യം

മലപ്പുറം: പോക്‌സോ കേസില്‍ പ്രതിയായ മുസ്ലീം യൂത്ത് ലീഗ് നേതാവിന് ഹൈക്കൊടതിയുടെ മുന്‍കൂര്‍ ജാമ്യം. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും മലപ്പുറം ചെമ്മങ്കടവ് പിഎംഎസ്എഎം എച്ച്എസ്എസിലെ ഉറുദു അധ്യാപകനുമായ എന്‍ കെ ഹഫ്‌സല്‍ റഹ്മാനാണ് പോക്‌സോ കേസില്‍ ജാമ്യം അനുവദിച്ചത്. രണ്ടുമാസമായി ഒളിവിലായിരുന്ന പ്രതി മുന്‍ കുര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മലപ്പുറം പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. വൈദ്യപരിശോധനക്കുശേഷം ജാമ്യം നല്‍കി. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാനസികവും ശാരീരികവുമായി ഹഫ്‌സല്‍ പീഡിപ്പിച്ചെന്ന് സ്‌കൂളിലെ 19 വിദ്യാര്‍ഥിനികള്‍ രേഖാമൂലം പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഈ പരാതി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് പോക്‌സോ നിയമത്തിലെ ഒന്‍പത്, പത്ത് വകുപ്പു പ്രകാരമായിരുന്നു കേസ്. കുട്ടികളെ പിന്തിരിപ്പിക്കാന്‍ കടുത്ത സമ്മര്‍ദം ഉണ്ടായെങ്കിലും ഏതാനും പേര്‍ ഹഫ്‌സലിനെതിരെ മൊഴി നല്‍കി. നവംബര്‍ 24നാണ് കേസെടുത്തത്. നവംബര്‍ ആറിന് സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ മറ്റൊരു സ്‌കൂളില്‍നിന്നെത്തിയ വിദ്യാര്‍ഥിനിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. എന്നാല്‍, കുട്ടി പരാതി നല്‍കിയിരുന്നില്ല. ഇത് സ്‌കൂളില്‍ അറിഞ്ഞതോടെ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ രംഗത്തെത്തുകയായിരുന്നു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പരാതി പൊലീസിന് കൈകമാറി.

Sharing is caring!