ആള്‍ഇന്ത്യാ പോലീസ് ഫുട്‌ബോള്‍, കേരളത്തിന് തന്ത്രം മെനയാന്‍ മുന്‍ താരങ്ങള്‍ മലപ്പുറത്ത്
മലപ്പുറം: ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ മത്സരം കോട്ടപ്പടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നതിനിടെ ആസാം-ഉത്തര്‍പ്രദേശ് മത്സരം വിലയിരുത്താനും സമയം കണ്ടെത്തിയിരിക്കുകയാണ് ചാംപ്യന്‍ഷിപ്പിന്റെ ഓര്‍ഗ.സെക്രട്ടറിയും മുന്‍ അന്താരാഷ്ടാ താരമായ യു ഷറഫലി. ഇദ്ദേഹത്തിനൊപ്പം കേരള പോലീസിന് നാളെ ആസാമിനെതിരെ നടക്കുന്ന മത്സരത്തിന് തന്ത്രം മെനയാന്‍ കോച്ച് എസ് സുനില്‍, തന്ത്രങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകാന്‍ മുന്‍ അന്താരാഷ്ട്രാ ഗോള്‍കീപ്പര്‍ കെ ടി ചാക്കോ, കളിക്കിടെ കളിക്കാര്‍ക്കൊപ്പം ഓടി നടന്ന് പ്രോത്സാഹിപ്പിക്കുന്ന ഹബീബ് റഹ്മാനും സജീവമായി. ഇതിനിടെ തന്ത്രം മെനയാന്‍ മുന്‍ കേരള ക്യാപ്റ്റന്‍ കുരികേശ് മാത്യൂവും എത്തി സ്റ്റേഡിയത്തിലെത്തി. ഏത് ടീമിനേയും കുറച്ചു കാണില്ലെന്നും ആസാമിന്റെ കുറിയ പാസുകള്‍ക്ക് തടയിണമെന്നും കോച്ച് സുനില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കഴിഞ്ഞ കളിയിലെ ഫിനിഷിങ് പോരായ്മ നികത്തിയാല്‍ കേരളത്തിന് പേടിക്കേണ്ടെന്നായിരുന്നു കുരികേശ് മാത്യൂവിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ താരങ്ങളുടെ പോരായ്മ കേരളത്തിനുണ്ടെങ്കിലും മികച്ച പ്രകടനം നാളെ പുറത്തെടുക്കുമെന്നും നേരില്‍ കാണാമെന്നും ചാക്കോയും പറഞ്ഞു……….എന്തായാലും ഷറഫലിയും എസ് സുനിലും കെ ടി ചാക്കോയും കുരികേശ് മാത്യൂവും ഹബീബ് റഹ്മാനും കേരള പോലീസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകാന്‍ നാളെയുമുണ്ടാവും. ടീമിന് ജയം നിര്‍ബന്ധമാണ്. പിന്നീട് നേരിടേണ്ടത് മഹാരാഷ്ട്രയെയാണ്. ഇവരോട് സമനില ലഭിച്ചാലും കേരളത്തിന് പ്രീക്വാര്‍ട്ടറിലേക്ക് നടന്നുകയറാം അതിനുള്ള കരുത്താവട്ടെ മുന്‍ താരങ്ങളുടെ തന്ത്രമെന്ന് കാണികളും പറഞ്ഞു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]