പി.കെ ബഷീര്‍ എം.എല്‍.എയുടെ ഇടപെടല്‍, കിഫ്ബി ഫണ്ട് ഇനി അരീക്കോട് താലൂക്കാശുപത്രിക്കും, ഇന്‍കെല്‍ അധികൃതര്‍ ആശുപത്രി സന്ദര്‍ശിച്ചു

പി.കെ ബഷീര്‍ എം.എല്‍.എയുടെ ഇടപെടല്‍, കിഫ്ബി ഫണ്ട് ഇനി അരീക്കോട് താലൂക്കാശുപത്രിക്കും, ഇന്‍കെല്‍ അധികൃതര്‍ ആശുപത്രി സന്ദര്‍ശിച്ചു

മലപ്പുറം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി കിഫ്ബി മുഖേന ചെയ്യുന്ന പ്രവര്‍ത്തികളില്‍ അരീക്കോട് താലൂക്കാശുപത്രിയെ ഉള്‍പ്പെടുത്താന്‍ തീരുമാനം. പി.കെ ബഷീര്‍ എം.എല്‍.എ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. ഇതിനായി 30കോടി രൂപയുടെ വിശദമായ പ്ലാനും, എസ്റ്റിമേറ്റും തെയ്യാറാക്കി കിഫ്ബിക്കു അനുമതിക്കായി നല്‍കാന്‍ പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലിനെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി ചുമതലപ്പെടുത്തി 29.10.2018 ന് ഉത്തരവായരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ(30.01.2019 ന്) ഇന്‍കെല്‍ ചീഫ് എന്‍ജിനിയര്‍ പ്രേംകുമാര്‍ ശങ്കരപണിക്കരും സംഘവും വിശദമായ പ്ലാനും എസ്റ്റിമേറ്റും തെയ്യാറാക്കി നല്‍കാന്‍ അരീക്കോട് താലൂക്കാശുപത്രി സന്ദര്‍ശിക്കുകയും സര്‍വെ നടത്തുകയും ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സംഘത്തില്‍ ഇന്‍കെല്‍ എ.ജി.എം: എസ്. മീര, ബയോ മെഡിക്കല്‍ വിഭാഗത്തിലെ .എ സാജുദ്ദീന്‍, ആര്‍ക്കിടെക്റ്റ് നെവിന്‍,
എം.ഇ.പി മാനേജര്‍ ആര്‍ദ്രര്‍ ഷാരോണ്‍, എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ കലയരസി എന്നിവരുമുണ്ടായിരുന്നു.
അരീക്കോട് താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.മൊയ്തീന്‍, ബ്ലോക്ക് പ്രസിഡണ്ട് പറമ്പന്‍ ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് രമ, ഉമ്മര്‍ വെള്ളേരി, സി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, പ്രിയ, എ.ഡബ്ലൂ അബ്ദുറഹിമാന്‍, എം.സുല്‍ഫിക്കര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Sharing is caring!