സന്തോഷ് ട്രോഫി കേരള ടീമിന്റെ ഗോള്‍വല കാക്കാനും പ്രതിരോധകോട്ട ഒരുക്കാനും നാലംഗ മലപ്പുറം പട

സന്തോഷ് ട്രോഫി കേരള ടീമിന്റെ ഗോള്‍വല കാക്കാനും പ്രതിരോധകോട്ട ഒരുക്കാനും നാലംഗ മലപ്പുറം പട

മലപ്പുറം: സന്തോഷ് ട്രോഫി കേരള ടീമിന്റെ ഗോള്‍വല കാക്കാനും പതിരോധക്കോട്ടയൊരുക്കാനും നാലംഗ മലപ്പുറം പട. ഗോള്‍ കീപ്പര്‍ മുഹമ്മദ് അസ്ഹര്‍, ഡിഫന്‍ഡര്‍മാരായ വൈ.പി.മുഹമ്മദ് ഷരീഫ്, സഫ്വാന്‍ മേമന, മുഹമ്മദ് സലാഹ് എന്നിവരാണ് ജില്ലയില്‍ നിന്ന് കേരള ടീമില്‍ ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടുപേരാണ് മലപ്പുറത്തുനിന്ന് ടീമിലുണ്ടായിരുന്നത്.

കൊല്‍ക്കത്തയില്‍ കപ്പ് സ്വന്തമാക്കിയ ടീമില്‍ അംഗമായിരുന്ന ഷരീഫിന് സന്തോഷ് ട്രോഫിയില്‍ ഇത് രണ്ടാമൂഴമാണ്. മറ്റു മൂന്നുപേരും കന്നിയങ്കക്കാര്‍. അരീക്കോട് താഴത്തങ്ങാടി യാക്കിപ്പറമ്പന്‍ ജാഹിദിന്റെയും മറിയക്കുട്ടിയുടെയും മകനാണ് നാട്ടുകാരുടെ ‘ചെറിയാപ്പു’വായ ഷരീഫ്. ദേശീയ ഇന്റര്‍യൂണിവേഴ്റ്റി ഫുട്‌ബോളില്‍ കാലിക്കറ്റിനെ നയിച്ച് കിരീടം നേടിയിട്ടുണ്ട്. </ു>

വിവാ ചെന്നൈയും ഗോകുലം എഫ്‌സിയും കടന്ന് അണ്ടര്‍18 ഐലീഗില്‍ പുണെ ഡിഎസ്‌കെ ശിവജിയന്‍സിനു വേണ്ടി കളിച്ച താരമാണ് സഫ്വാന്‍. മലപ്പുറം പടിഞ്ഞാറ്റുംമുറി വിലങ്ങപ്പുറം േമമന അബ്ദുല്‍ കരീമിന്റെയും ഫാത്തിമയുടെയും മകന്‍. തിരൂര്‍ സാറ്റ് ക്ലബ്ബിന്റെ മിന്നുംതാരമായിരുന്നു സലാഹ്. ഗോകുലം എഫ്‌സിയിലും കളിച്ചു. തിരൂര്‍ മീനടത്തൂര്‍ കക്കോടി രായിന്‍ മൂസസഫിയ ദമ്പതികളുടെ മകനാണ്. മഞ്ചേരി എന്‍എസ്എസ് കോളജ് ടീമിന്റെ ഗോളിയായ അസ്ഹര്‍ കാലിക്കറ്റ് സര്‍വകലാശാല ടീമിലും ഗോകുലം എഫ്‌സിയിലും അംഗമായിരുന്നു. പെരിന്തല്‍മണ്ണ പാതായിക്കര അഷ്‌റഫ് സലീന ദമ്പതികളുടെ മകന്‍.

Sharing is caring!