കേരളത്തില്‍ നിന്നടക്കം കുറഞ്ഞ നിരക്കില്‍ ഹജ്ജ് സര്‍വീസ് ടെന്‍ഡര്‍ പിടിച്ച എയര്‍ഇന്ത്യ സീറ്റുകള്‍ കോടികള്‍ക്ക് മറ്റുവിമാന കമ്പനികള്‍ക്ക് മറിക്കാനൊരുങ്ങുന്നു

കൊണ്ടോട്ടി: കേരളത്തില്‍ നിന്നടക്കം ഏറ്റവും കുറഞ്ഞ നിരക്കില്‍ ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസ് ടെന്‍ഡര്‍ പിടിച്ച എയര്‍ഇന്ത്യ സീറ്റുകള്‍ കോടികള്‍ക്ക് മറ്റുവിമാന കമ്പനികള്‍ക്ക് മറിക്കാനൊരുങ്ങുന്നു. കരിപ്പൂരില്‍ നിന്ന് 845 ഡോളറിനും, നെടുമ്പാശേരിയില്‍ നിന്ന് 874 ഡോളറിനുമാണ് എയര്‍ഇന്ത്യ ഈ വര്‍ഷം ടെന്‍ഡര്‍ പിടിച്ചത്. എന്നാല്‍ ഇവിടങ്ങള്‍ ഉള്‍പ്പെടെ ഏഴ് സെക്ടറുകളില്‍ നിന്നുള്ള സീറ്റുകള്‍ സഊദി എയര്‍ലൈന്‍സിനും മറ്റും മറിച്ചു നല്‍കാനാണ് നീക്കം. ഹജ്ജ് തീര്‍ത്ഥാടകരെ പിഴിഞ്ഞ് ഇടനിലക്കാര്‍ക്കും എയര്‍ഇന്ത്യക്കും നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
രാജ്യത്തെ ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസുകളെല്ലാം കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ സ്വന്തമാക്കിയത് എയര്‍ ഇന്ത്യയാണ്. വേണ്ടത്ര വിമാനങ്ങളില്ലാതിരുന്നിട്ടും കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ പിടിച്ചത് തുക അധികമീടാക്കി മറിച്ചുവില്‍ക്കാനാണ്. ഡല്‍ഹിയില്‍ ഇടനിലക്കാരാണ് വിലപേശല്‍ നടത്തുന്നത്. ഇരട്ടി രൂപക്കാണ് സീറ്റുകള്‍ മറിച്ച് വില്‍ക്കുന്നത്. ഹജ്ജ് കമ്മറ്റികള്‍ക്കും ഈ തുകക്കാണ് നല്‍കുന്നതെന്നിരിക്കേ ഹജ്ജ് നിരക്ക് കുത്തനെ ഉയരുകയാവും ഫലം.
ഇത്തവണ എയര്‍ഇന്ത്യ നേടിയ സീറ്റ് നിരക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറവാണ്. അത് തീര്‍ത്ഥാടകര്‍ക്ക് ഗുണകരമാവേണ്ടിയിരുന്നതാണ്. എന്നാല്‍ മറിച്ചുവില്‍പ്പനയില്‍ തീര്‍ഥാടകര്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ട ഗതികേടാണുണ്ടാവുക. ഉയര്‍ന്ന നിരക്ക് ഹജ്ജ് ടെന്‍ഡറില്‍ നല്‍കിയതിനാലാണ് സഊദിഎയര്‍ലൈന്‍സ് പുറത്തായത്. ഇനി ഹജ്ജ് സര്‍വീസില്‍ നിന്ന് എയര്‍ഇന്ത്യ പിന്മാറിയാലും സഊദി കുറഞ്ഞ നിരക്കില്‍ ടെന്‍ഡറെടുക്കില്ല. അതിനാല്‍ ഇടനിലക്കാര്‍ വഴി ഉയര്‍ന്ന നിരക്കില്‍ സബ്ടെന്‍ഡര്‍ വഴി സഊദിക്ക് സര്‍വീസ് കൈമാറാനാണ് നീക്കം. എയര്‍ഇന്ത്യയുടെ കോള്‍സൈനിലായിരിക്കും സഊദിഎയര്‍ലൈന്‍സ് അടക്കം സര്‍വീസ് നടത്തുക.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]