ലീഗിന് മൂന്നാംസീറ്റിന് അര്‍ഹതയുണ്ടെന്ന് ഇ.ടി,ലീഗിന്റെ മൂന്നാംസീറ്റ് വാദം തികച്ചും ന്യായമാണെന്ന്

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്നാംസീറ്റിന് അര്‍ഹതയുണ്ടെന്നു മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
സീറ്റ് മുസ്ലിംലീഗ് ആവശ്യപ്പെടുമെന്നും ഇതിനുള്ള കാര്യകാരണങ്ങള്‍ ചര്‍ച്ചയില്‍ മുന്നില്‍വെക്കുമെന്നും ഇ.ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഈ മാസം 31ന് ഡല്‍ഹിയില്‍വെച്ച് മുസ്ലിംലീഗ ദേശീത കമ്മിറ്റി അംഗങ്ങളുടെ യോഗം ചേരും. രാഹുല്‍ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ ബി.ജെ.ബിയുടെ ദഷ്ഭരണം അവസാനിപ്പിക്കാന്‍ കൂടെയുണ്ടാകുമെന്നും, രാഹലിന്റെ നേതൃത്വത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയുളളതായും ലീഗ് നേതാക്കള്‍ അറിയിച്ചു.
അതേ സമയം മുസ്ലിംലീഗിന്റെ മൂന്നാംസീറ്റ് അവകാശ വാദം തികച്ചും ന്യായമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളും, മുസ്ലിംലീഗിന്റെ വളര്‍ച്ചയും ഇതിന് സാധൂകരിക്കുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ചു ഘടകകക്ഷികളില്‍ യു.ഡി.എഫിന്റെ ഏറ്റവും വലിയ ശക്തി എന്നതിന് പുറമെ ശക്തമായ അടിത്തറക്കൊപ്പം, മികച്ച യുവനിരയും വളര്‍ന്നുവരുന്നത് മുസ്ലിംലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഉദാഹരണമാണ്. ലോകസഭയില്‍ ന്യൂനപക്ഷങ്ങളുടെ ശബ്ദമായി മാറാന്‍ മുസ്ലിംലീഗിനെ സാധിക്കൂവെന്നും കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ഉദാഹരണസഹിതംലീഗിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഇന്ത്യന്‍പൗരത്വ വിഷയത്തില്‍ മുസ്ലിംലീഗെടുത്ത നിലപാടിനെതിരെ പ്രധാനമന്ത്രിതന്നെ പ്രതികരിച്ചത് ലീഗിന്റെ ഇടപെടലുകളുടെ ശക്തിയാണ് കാണിക്കുന്നതെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ അധിക സീറ്റിനുള്ള അവകാശവാദം രാഹുല്‍ഗാന്ധിക്കു മുന്നില്‍ ഉന്നയിച്ച് യുഡിഎഫ് ഘടകക്ഷികളെത്തിയത്. എന്നാല്‍ ഇക്കാര്യം സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് യോഗം ഉടന്‍ ചേരുമെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന് അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഘടകകക്ഷികളുമായി രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് അധികസീറ്റെന്ന ആവശ്യം ഉയര്‍ന്നത്. കേരള കോണ്‍ഗ്രസും മുസ്ലിം ലീഗുമാണു കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷനു മുന്നില്‍ വച്ചത്. എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകളിലേക്കു യോഗം കടന്നില്ല.
വിഷയം കേരളത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്കി. കേരളത്തിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടില്ല. അതേസമയം അധിക സീറ്റ് സംബന്ധിച്ച് രാഹുല്‍ ഘടകകക്ഷികള്‍ക്ക് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് വ്യക്തമാക്കി. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം പൂര്‍ത്തിയായതോടെ യുഡിഎഫ് നേതൃത്വം ഉടന്‍ തന്നെ സീറ്റ് വിഭജന ചര്‍ച്ചകളിലേക്കു കടക്കുമെന്നാണു കരുതുന്നത്.
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]