സിബാഖ് ദേശീയകലോത്സവത്തിനു കൊടിയിറങ്ങി, ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നും പറപ്പൂര്‍ സബീലുല്‍ ഹിദായ രണ്ടും ദാറുല്‍ഹുദാ ഉര്‍ദു മീഡിയം മൂന്നാം സ്ഥാനവും നേടി.
ഹിദായ നഗര്‍: സര്‍ഗ സാഹത്യ കലകള്‍ വിസ്മയം തീര്‍ത്ത് നാലുനാള്‍ നീണ്ടുനിന്ന ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ അഞ്ചാമത് സിബാഖ് ദേശീയ കലോത്സവത്തിന് തിരശ്ശീല വീണു. കേരളത്തിനകത്തും പുറത്തമുള്ള 27 യുജി സ്ഥാപനങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെ അഞ്ച് ഓഫ് കാമ്പസുകളിലെയും രണ്ടായരത്തിലധികം മത്സരാര്‍്ത്ഥികള്‍ 260 മത്സരയിനങ്ങളില്‍ ആറു വിഭാഗങ്ങളിലായി മാറ്റുരച്ചു.
ജനറല്‍ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നാം സ്ഥാനം നേടി. പറപ്പൂര്‍ സബീലുല്‍ ഹിദായ രണ്ടാം സ്ഥാനവും ദാറുല്‍ഹുദാ ഉര്‍ദു മീഡിയം മൂന്നാം സ്ഥാനവും നേടി. ഉര്‍ദു വിഭാഗത്തില്‍ ദാറുല്‍ഹുദാ ഉര്‍ദു കാമ്പസ് ഒന്നും കര്‍ണാടകയിലെ മാടന്നൂര്‍ നൂറുല്‍ഹുദാ രണ്ടും ദാറുല്‍ഹുദാ വെസ്റ്റ് ബംഗാള്‍ കാമ്പസ് മൂന്നും സ്ഥാനങ്ങള്‍ നേടി.
ബിദായ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നും സബീലുല്‍ ഹിദായ പറപ്പൂര്‍ രണ്ടും സ്ഥാനങ്ങള്‍ നേടി. തൂത ദാറുല്‍ഉലൂം ദഅ് വാ കോളേജ് മൂന്നാ സ്ഥാനവും നേടി.
ഊലാ വിഭാഗത്തില്‍ യഥാക്രമം ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നും ദാറുല്‍ഹസനാത്ത് കണ്ണാട്ടിപ്പറമ്പ് രണ്ടും മാലിക് ദീനാര്‍ തളങ്കര മൂന്നും സ്ഥാനങ്ങള്‍ നേടി.
ഥാനിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നും സബീലുല്‍ഹിദായ പറപ്പൂര്‍ രണ്ടും ഇസ് ലാഹുല്‍ ഉലൂം താനൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
ഥാനവ്വിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നും ദാറുല്‍ഹുദാ നികസ് രണ്ടും സബീലുല്‍ ഹിദായ പറപ്പൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
ആലിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നും മാലിക് ദീനാര്‍ തളങ്കര രണ്ടും ദാറുല്‍ഹുദാ നിക്‌സ് മൂന്നും സ്ഥാനങ്ങള്‍ നേടി.
കുല്ലിയ്യ വിഭാഗത്തില്‍ ദാറുല്‍ഹുദാ യുജി കാമ്പസ് ഒന്നും തളങ്കര മാലിക് ദീനാര്‍ രണ്ടും പറപ്പൂര്‍ സബീലുല്‍ ഹിദായ മൂന്നും സ്ഥാനങ്ങള്‍ നേടി.
ഉര്‍ദു മീഡിയം ഊലാ വിഭാഗത്തില്‍ ദാറുല്‍ഹുദാ ഉര്‍ദു കാമ്പസ് ഒന്നും മാടന്നൂര്‍ നൂറുല്‍ഹുദാ അക്കാദമി രണ്ടും കര്‍ണാടകയിലെ കാശിപട്ണ ദാറുന്നൂര്‍ അക്കാദമി മൂന്നും സ്ഥാനങ്ങള്‍ നേടി. ഥാനിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ ഉര്‍ദു കാമ്പസ് ഒന്നും ദാറുല്‍ഹുദാ ആസാം കാമ്പസ് രണ്ടും ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസ് മൂന്നും സ്ഥാനങ്ങള്‍ നേടി.
സമാപന സമ്മേളനം ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് അസ് ലം പര്‍വേസ് ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. കലാപ്രതിഭകള്‍ക്കുള്ള ട്രോഫികള്‍ പി.വി അബ്ദുല്‍ വഹാബ് എം.പി വിതരണം ചെയ്തു. ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്സിറ്റിയിലെ അറബിക് വിഭാഗം മേധാവി ഡോ. സയ്യിദ് അലീം അശ്‌റഫ് ജയ്‌സി
ജെയ്സി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി, എ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പി.വി മുഹമ്മദ് മൗലവി, സി.കെ.കെ മാണിയൂര്‍, ഇ.എം കോയ ഹാജി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
സിബാഖ് കലോത്സവത്തിലെ അവസാദന ദിന മത്സരങ്ങളും വര്‍ണാഭമായിരുന്നു. തുര്‍ഭാഷ പരിഭാഷ. പദാക്ഷരി എന്നിവ കാണികള്‍ക്ക് അവിസ്മരണീയ അനുഭവമായി.
അടുത്ത സിബാഖ് കലോത്സവത്തിന് തൃശൂര്‍ ജില്ലയിലെ നഹ്ജുര്‍റശാദ് ഇസ്ലാമിക് കോളേജ്, മലപ്പുറം ജില്ലയിലെ മന്‍ഹജുര്‍റശാദ് അറബിക് കോളേജ് ചേലേമ്പ്ര, കണ്ണൂര്‍ ജില്ലയിലെ ദാറുല്‍ഫലാഹ് അക്കാദമി തളിപ്പറമ്പ്, പാലക്കാട് ജില്ലയിലെ നൂറുല്‍ഹിദായ അക്കാദമി പട്ടാമ്പി കോളേജുകള്‍ വേദിയാകും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആരംഭിച്ച കലോത്സവത്തിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഫൈസല്‍ കെ.സി കലാപ്രതിഭ
തളങ്കര മാലിക് ദീനാര്‍ അക്കാദമിയിലെ ഫൈസല്‍ കെ.സിയെ മലയാളം മീഡിയം വിഭാഗത്തിലെ കലാപ്രതിഭയായി തെരഞ്ഞെടുത്തു. ആലിയ വിഭാഗതതില്‍ മത്സരിച്ച ഫൈസല്‍ 35 പോയന്റാണ് നേടിയത്. കവല പ്രസംഗം, സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ്‌സ്, പവര്‍ പോയന്റ് പ്രസന്റേഷന്‍, ഇംഗ്ലീഷ് പ്രബന്ധം, പ്രൂഫ് റീഡിംഗ് ഇംഗ്ലീഷ്, വാഴ്‌സിറ്റി ടാലന്റ് എന്നീ ഇനങ്ങളിലാണ് ഫൈസല്‍ മത്സരിച്ചത്.
അസീസുര്‍റഹ്മാന്‍ ആസാം ഉര്‍ദു കലാപ്രതിഭ
ഉര്‍ദു മീഡിയം വിഭാഗത്തില്‍ ദാറുല്‍ഹുദാ ആസാം കാമ്പസിലെ അസീസുര്‍റഹ്മാന്‍ കലാപ്രതിഭ പട്ടം നേടി. ആസാമിലെ ബോണ്‍ഗാംഗോണ്‍ ജില്ലയിലെ റോഷന്‍ അലി-ജഹാനാറാ ദമ്പതികളുടെ മകനാണ്. ഥാനിയ വിഭാഗത്തിലാണ് അസീസുര്‍റഹ്മാന്‍ മത്സരിച്ചത്. പദപ്പയറ്റ്, തര്‍ജമ, ഇംഗ്ലീഷ് പ്രബന്ധം, സയന്‍സ് മാസ്റ്റര്‍, മാത് സ് ടാലന്റ്, മജ്മഉല്‍ ബഹ്‌റൈന്‍ എന്നീ ആറു വിഭാഗത്തിലാണ് അസീസുര്‍റഹ്മാന്‍ മത്സരിച്ചത്.
മറ്റു കലാപ്രതിഭകള്‍
ജനറല്‍ വിഭാഗത്തില്‍ ബിദായയില്‍ ദാറുല്‍ഹുദാ സെക്കണ്ടറി കാമ്പസിലെ ഖമറുസ്സമാനും ഊലാ വിഭാഗത്തില്‍ ദാറുല്‍ഹുദാ സെക്കണ്ടറി കാമ്പസിലെ തന്നെ സയ്യിദ് മിഖ്ദാദ് ഹസനി കണ്ണന്തള്ളിയും കലാപ്രതിഭകളായി. ഥാനിയ വിഭാഗത്തില്‍ താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജിലെ സെക്കണ്ടറി വിദ്യാര്‍ത്ഥി മുഹമ്മദ് സ്വഫ് വാന്‍ എം.പിയും ഥാനവ്വിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ വെസ്റ്റ് ബംഗാള്‍ കാമ്പസിലെ മുഹമ്മദ് ഷാഹിന്‍ഷാ മുല്ലയും കലാപ്രതിഭകളായി.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]