വിശ്വാസങ്ങള്‍ക്ക് മുകളിലാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി ജലീല്‍

വിശ്വാസങ്ങള്‍ക്ക് മുകളിലാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി ജലീല്‍

മലപ്പുറം: വിശ്വാസങ്ങള്‍ക്ക് മുകളിലാണ് ഭരണഘടനയെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ഇഷ്ടമുള്ള ഭാഷ സംസാരിക്കാനും ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ഇന്ത്യയില്‍ സ്വതന്ത്ര്യമുണ്ട്. ലോകത്തിലെ മറ്റു പല ഭരണഘടനകളിലും ആ സ്വതന്ത്ര്യമില്ല. നമ്മുടെ വിശ്വസാത്തെ ദൃഢപ്പെടുത്തുന്നതാണ് ഭരണഘടന. ഭരണഘടനയുണ്ടായത് കൊണ്ടാണ് ഇത്തരം സ്വതന്ത്ര്യം നമുക്ക് ലഭിക്കുന്നത്. ഭരണഘടനയെയാണ് നാം ഉയര്‍ത്തി പിടിക്കേണ്ടത്. വിശ്വാസങ്ങളുടെ മുകളില്‍ ഭരണഘടന നില നിന്നാല്‍ മാത്രമേ രാജ്യത്തിന് നിലനില്‍പ്പുണ്ടാവു. നാനാത്വത്തിലെ ഏകത്വമാണ്, ഏകതയിലെ ഏകത്വമല്ല ഭരണഘടനയുടെ അടിസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. എം.എസ്.പി അസി കമാന്‍ഡന്റ് ടി ശ്രീരാമ പരേഡിന് നേതൃത്വം നല്‍കി. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് മേധാവി കെ.പ്രതീഷ് കുമാര്‍, സബ് കലക്ടര്‍ അനുപം മിശ്ര എന്നിവരും പങ്കെടുത്തു. യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് മന്ത്രിയും ജില്ലാ കലക്ടറും അടക്കമുള്ളവര്‍ പരേഡ് ഗ്രൗണ്ടില്‍ എത്തിയത്. വിവിധ വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. ആംഡ് ഫോഴ്‌സ് വിഭാഗത്തില്‍ എംഎസ്പി മലപ്പുറം ഒന്നാം സ്ഥാനം നേടി. അണ്‍ ആംഡ് ഫോഴ്‌സ് വിഭാഗത്തില്‍ വനം വകുപ്പ്, എക്‌സൈസ് എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് സ്ഥാനം നേടി.
മറ്റു വിഭാഗങ്ങളില്‍ ഒന്ന് രണ്ട് സ്ഥാനം നേടിയവര്‍. എന്‍.സി.സി (സീനിയര്‍) 1. ഗവ.കോളജ് മലപ്പുറം, 2.പി.എസ്.എം.ഒ കോളെജ് തിരൂരരങ്ങാടി. എന്‍സിസി (ജൂനിയര്‍) 1. എംഎസ്പി എച്ച്എസ്എസ് മലപ്പുറം, 2. ഗവ. ബോയ്‌സ് മലപ്പുറം. എന്‍സിസി (ജൂനിയര്‍ പെണ്‍കുട്ടികള്‍ ) 1. എംഎസ്പി എച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (ആണ്‍കുട്ടികള്‍) 1. എം.എസ്.പി എച്ച്.എസ്.എസ്.മലപ്പുറം,2.ചേരുലാല്‍ എച്ച്.എസ്.എസ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്(പെണ്‍കുട്ടികള്‍) 1. ഐജിഎംആര്‍ നിലമ്പൂര്‍ 2 ജിഎച്ച്എസ്എസ് വാഴക്കാട്. സ്‌കൗട്ട്(സീനിയര്‍) 1.എം.എസ്.പി.എച്ച്.എസ്.എസ്. 2. ഇസ്‌ലാഹിയ എച്ച്.എസ്.എസ്, സ്‌കൗട്ട് (ജൂനിയര്‍ ) 1. എ.യു.പി.എസ്. മലപ്പുറം,2. എ.എം.യു.പി.എസ്.മുണ്ടുപറമ്പ. ഗൈഡ്‌സ് (സീനിയര്‍) 1. സെന്റ് ജെമ്മാസ് മലപ്പുറം ,2. എം.എസ്.പി ഇ.എം.എച്ച്.എസ്.എസ്. ഗൈഡ്‌സ് (ജൂനിയര്‍) 1. എ.യു.പി.എസ്. മലപ്പുറം,2. എ.എം.യു.പി.എസ്.മുണ്ടുപറമ്പ, ജൂനിയര്‍ റെഡ് ക്രോസ്(ബോയ്‌സ്)1. എം.എസ്.പി. ഇ.എം.എച്ച്.എസ്. 2. എം.എസ്.പി. എച്ച്.എസ്.എസ്.മലപ്പുറം ജൂനിയര്‍ റെഡ് ക്രോസ് (ഗേള്‍സ്) 1.ജി.എച്ച്.എസ്.എസ്, മലപ്പുറം2. സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. പ്രഭാതഭേരി (യു.പി) 1.എ.യു.പി.എസ്, മലപ്പുറം, 2. എ.എം.യു.പി.എസ്.മുണ്ടുപറമ്പ, (എച്ച്.എസ്. ബോയ്‌സ്) 1. എം.എസ്.പി എച്ച്.എസ്.എസ്.മലപ്പുറം,2, എംഎസ്പി ഇഎംഎച്ച്എസ്എസ് പ്രഭാതഭേരി (എച്ച്.എസ്. ഗേള്‍സ്) 1. സെന്റ് ജമ്മാസ് എച്ച്.എസ്.എസ്.മലപ്പുറം, 2.ജി.ജി.എച്ച്.എസ്.എസ്.മലപ്പുറം, പ്രഭാതഭേരി(ബാന്റ് ഡിസ്‌പ്ലെ) 1, സെന്റ് ജമ്മാസ്.എച്ച്.എസ്.എസ്.മലപ്പുറം,2. എം.എസ്.പി. ഇ.എം.എച്ച്.എസ്.എസ്.മലപ്പുറം, ഓവര്‍ ഓള്‍ പെര്‍ഫോമന്‍സ് സെന്റ് ജമ്മാസ്.എച്ച്.എസ്.എസ്.മലപ്പുറം.

Sharing is caring!