സി.പി.എം ബി.ജെ.പിക്ക് വേണ്ടി ചെയ്യുന്ന ദാസ്യവേല ഉപേക്ഷിക്കണം: കെ.പി.എ മജീദ്

മലപ്പുറം : സി.പി.എം കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് വേണ്ടി ചെയ്യുന്ന ദാസ്യവേല ഉപേക്ഷിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഇന്ത്യയിലെ മാതൃകാസംസ്ഥാനമായ കേരളം കാലാകാലങ്ങളായി പുലര്‍ത്തിപ്പോന്ന സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുവാനും അതുവഴി രാഷ്ര്ടീയമുതലെടുപ്പ് നടത്തുവാനും വേണ്ടി മാത്രമാണ് സി.പി.എം ഭരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സമാധാന്തരീക്ഷം തകര്ക്കുവഴി ബി.ജെ.പിയുടെ ഏജന്റായി കേരളത്തില്‍ സി.പി.എം പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലാ മുസ്ലിംലീഗ് സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന യുവജനസമ്മേളനത്തിന് മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംഗീത സംവിധായകനും ഗായകനുമായ സാദിഖ് പന്തല്ലൂരിനെ പ്രതിനിധിയായി ചേര്‍ത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മലപ്പുറം മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി വി. മുസ്തഫ, ഭാരവാഹികളായ പി. ബീരാന്‍കുട്ടി ഹാജി, പി.എ സലാം, സാദിഖ് പന്തല്ലൂര്‍, മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികളായ എന്‍.പി അക്ബര്‍, ഹക്കീം കോല്‍മണ്ണ, എ. പി ഷെരീഫ്, സൈഫു വടക്കുംമുറി, സമദ്. പി, ഫെബിന് കളപ്പാടന്‍ പ്രസംഗിച്ചു.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്