കണ്ണൂരിന് അനുവദിച്ച ഇന്ധന നികുതി കരിപ്പൂരിനും വേണം, കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ യോഗം ചേര്‍ന്നു

കൊണ്ടോട്ടി: വിമാന ഇന്ധന നികുതി കുറച്ചത് വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെ സര്‍വീസുകള്‍ക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഏക പക്ഷീയ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിച്ചതായി കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍ മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എ.പി. ഈ വീഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സമരപരിപാടികള്‍ നടത്താനും, നിയപരമായ നടപടികളിലേക്ക് കടക്കാനും പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്സിലനും യോഗം രൂപം നല്കി.
സമര പരിപാടികളുടെ ഭാഗമായി അടുത്ത നിയമ സഭയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ ഈ വിഷയം ഉന്നയിക്കും. ഫെബ്രുവരി 9ന് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവള പരിസരത്ത് ധര്‍ണ നടത്തും. വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി കരിപ്പൂരില്‍ സമരംനടത്താനും തീരുമാനമായിട്ടുണ്ട്.
മുറവിളികള്‍ക്കും, വലിയപ്രക്ഷോഭങ്ങള്ക്കുമൊടുവിലാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ വീണ്ടും എത്തിയത്. കരിപ്പൂര്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാനാരിക്കെ സംസ്ഥാന സര്‍ക്കാറിന്റെ നടപടി തീര്‍ത്തും അനീതിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ ഉയര്‍ന്ന ശതമാനം ഇന്ധന നികുതി നിലനിര്‍ത്തി കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു ശതമാന മാക്കി ചുരുക്കിയത് തീര്‍ത്തും പക്ഷപാതമാണ്.കേരള സര്‍ക്കാറിന്റെ പക്ഷ പാതപരമായ ഈ സമീ പനം കാരണം മൂന്ന് അഭ്യന്തരസര്വീസുകള് കരിപ്പൂരില്‍ റദ്ദായി. ഉഡാന്‍ സര്‍വീസ് ആനു കുല്യംഇങ്ങിനെകൊടുക്കാന്പാടില്ലാത്തതാണ്.അതിന് ചില മാന ദണ്ഡങ്ങളുണ്ട്. യാതൊരു ന്യായീകരണങ്ങളുമില്ലാതെയാണ് സര്‍ക്കാറിന്റെ ഈ നടപടി. പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോള്‍ കണ്ണൂര്‍ പുതിയ വിമാനത്താവളമായത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് മറുപടി ലഭിച്ചത്. വിമാന ഇന്ധന നികുതിയിലെ ഈ കുറവ് അഭ്യന്തര സര്‍വീസുകള്‍ക്ക് മാത്രമല്ല വിദേശ സര്‍വീസുകള്‍ക്കും ബാധിക്കുമെന്ന് എം.കെ.രാഘവന് എം.പി പറഞ്ഞു.
ഇ.എം.ഇ.എ കോളേജ് സെമിനാര്‍ ഹാളില്‍ ഇത് സംബ ന്ധിച്ച് നടന്ന യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അധ്യ ക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി, എം.കെ.രാഘവന് എം.പി, എം.എല്‍.എമാരായ ഡോ.എം.കെ.മുനീര്‍, പി.കെ.അബ്ദു റബ്ബ്,മഞളാംകുഴി അലി,പി.അബ്ദുല്‍ ഹമീദ്,ടി.വി.ഇബ്രാഹീം,പാറക്കല്അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി .ഉണ്ണികൃഷ്ണന്, കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി അംഗങ്ങളായകെ.മുഹമ്മദുണ്ണി ഹാജി, എ,കെ.എ.നസീര്‍ മണ്ഡലം മുസ്ലിം ലീഗ്പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി, ജനറല്‍ സെക്രട്ടറി അഷ്റഫ് മടാന്‍ എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും