പോലീസിന്റെ വാഹന പരിശോധന ഫേസ്ബുക്ക് ലൈവിട്ട മലപ്പുറം കരുളായി സ്വദേശി അറസ്റ്റില്‍
നിലമ്പൂര്‍: പൊലീസ് നീക്കം ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. കരുളായി വക്കീല്‍പ്പടി കല്ലട ഫായിസിനെയാണ് (27) അഡീഷനല്‍ എസ്ഐ ജോര്‍ജ് ചെറിയാന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ കരുളായി പള്ളിപ്പടിയിലാണ് കേസിനിടയാക്കിയ സംഭവം. മുന്‍പു നടന്ന അടിപിടിക്കേസ് അന്വേഷിക്കാന്‍ എത്തിയ എസ്ഐയും സംഘവും റോഡരികില്‍ ജീപ്പ് നിര്‍ത്തി.
സമീപത്തെ കെട്ടിടത്തില്‍ നിന്ന് പൊലീസ് നടപടി ചിത്രീകരിച്ച് ഫെയ്സ് ബുക്കില്‍ ഫായിസ് ലൈവിട്ടു. തിരക്കേറിയ റോഡില്‍ പൊലീസ് വാഹന പരിശോധനയുണ്ടെന്നും അതുവഴി സഞ്ചരിക്കരുതെന്നും മുന്നറിയിപ്പ് നല്കി. പൊലീസിനെതിരെ അസഭ്യ കമന്റുകള്‍ വന്നുതുടങ്ങി. തുടര്‍ന്നാണ് പൊലീസ് ജോലി തടസ്സപ്പെടുത്തിയതിനും ഐടി ആക്ട് പ്രകാരവും ഫായിസിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]