വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാളികാവ് ഈനാദി സ്വദേശി നമ്പന്‍ ഷഫീഖിനെ (26)യാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ കരുവാരക്കുണ്ട് എസ്ഐ പി ജ്യോതീന്ദ്രകുമാറും സംഘവും അറസ്റ്റ് ചെയ്തത്. 2016 ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം. സ്കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് നമ്പന്‍ ഷഫീഖ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഡല്‍ഹിയിലെത്തിയ പ്രതി രണ്ടര വര്‍ഷത്തിന് ശേഷം സ്വമേധയാ ഹാജരാവുകയായിരുന്നു. ഡല്‍ഹി, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുങ്ങിനടന്ന പ്രതി മൊബെല്‍ ഫോണ്‍ ഉപയോഗിക്കാത്തതും നാട്ടില്‍ ആരുമായി ബന്ധപ്പെടാഞ്ഞതുമാണ് പൊലീസിനെ കുഴക്കിയത്. പ്രതിയുടെ ജ്യേഷ്ഠ സഹോദരനെ ചോദ്യംചെയ്തതില്‍നിന്നാണ് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്. തുടര്‍ന്ന് പിടിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞ പ്രതി വെള്ളിയാഴ്ച രാവിലെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരായി. എം പി മോഹനചന്ദ്രന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയും കരുവാരക്കുണ്ട് എസ്ഐ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയുംചെയ്തു. പിതാവ് മരണപ്പെട്ടിട്ടും പ്രതി നാട്ടില്‍ വന്നില്ലായിരുന്നു. നാട്ടില്‍നിന്ന് മുങ്ങിയ പ്രതി ബംഗളൂരു, ഹൈദരബാദ് എന്നിവിടങ്ങളില്‍ ജോലിചെയ്തിരുന്നു. സ്ഥാപന ഉടമകള്‍ക്ക് സംശയം ഇല്ലാതിരിക്കാന്‍ ഇടയ്ക്കിടെ നാട്ടിലേക്കാണെന്ന് പറഞ്ഞ് കോട്ടയത്തെത്തി മടങ്ങാറായിരുന്നു പതിവ്. ശനിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]