കരിപ്പൂരിനെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനക്കെതിരെ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

കരിപ്പൂരിനെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനക്കെതിരെ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

മലപ്പുറം: ഇരുപത്തിഎട്ട് ശതമാനമുണ്ടായിരുന്ന ഇന്ധന നികുതി കണ്ണൂര്‍ വിമാനത്തവളത്തിന് മാത്രമായി ഒരുശതമാനമാക്കി നല്‍കുന്നതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുതല്‍ മുടക്കിയ മുതലാളിമാര്‍ക്ക് കൊള്ള നടത്താനുള്ള സൗകര്യം പിണറായി വിജയന്‍ നേരിട്ട് ചെയ്തു കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോര്‍പ്പറേറ്റ് പ്രീണനത്തിന്റെ കാര്യത്തില്‍ നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേ നയമാണെന്നും ആര്യാടന്‍ ആരോപിച്ചു.
കണ്ണൂര്‍ വിമാനതാവളത്തിന് ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ചു നല്‍കി കരിപ്പൂരിനെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധം
ബ്ലാക്ക്‌ബോക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാക്‌സിസ്റ്റു പാര്‍ട്ടിയുടെ വ്യവസായ കേന്ദ്രമാക്കി കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്, മുവായിരത്തി അഞ്ഞൂറ് കോടിയിലേക്ക് ഷെയര്‍ സംഖ്യ ഉര്‍ത്തിയത് സര്‍ക്കാറിന്റെ അഴിമതി പണം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് കണ്ണൂര്‍ വിമാനതാവളത്തില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
പൊതുമേഖലയുടെ സംരക്ഷകര്‍ എന്ന് പറയുകയും ഒരു നാണവുമില്ലാതെ സ്വകാര്യ മേഘലക്ക് വഴിവിട്ട് സൗകര്യങ്ങള്‍ ചെയ്തു നല്‍കുകയാണ് സര്‍ക്കാര്‍,
പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതിയില്‍ പത്ത് വര്‍ഷത്തേക്ക് നികുതി ഇളവ് നല്‍കാനുള്ള നീക്കം കരിപ്പൂര്‍ വിമാനതാവളത്തെ അടച്ച് പൂട്ടിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ കരിപ്പൂരിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും ജനകീയ പ്രതിഷേധങ്ങള്‍ കൊണ്ട് അതിനെ മറികടക്കുകയായിരുന്നു ആ സമയത്തെ കേരള സര്‍ക്കാറിന്റെ മൗനം അര്‍ത്ഥഗര്‍ഭമായിരുന്നു എന്ന് ഇപ്പോള്‍ തെളിയുന്നു.
കരിപ്പൂര്‍ വിമാനതാവളത്തെ തളര്‍ത്തി കണ്ണൂരില്‍ നിന്ന് ലാഭം കൊയ്യാനുള്ള പിണറായി വിജയന്റെ നീക്കം അനുവധിക്കാനാവില്ല ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് യൂത്ത് കോണ്‍ഗ്രസ്സ് മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, മുന്‍ പാലക്കാട് ഡി സി സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍,
മുന്‍ മലപ്പുറം ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, സക്കീര്‍ പുല്ലാര, പി കെ നൗഫല്‍ ബാബു, പി.നിധീഷ്, ഹകീം പാറക്കല്‍ ,ലത്തീഫ് ചെറുകുളം ,കെ വി.ഹുസൈന്‍, റിയാസ് കല്ലന്‍, അജ്മല്‍ വെളിയോട്, അനീസ് കളത്തിങ്ങല്‍ അന്‍വര്‍ അരൂര്‍ പ്രസംഗിച്ചു.

Sharing is caring!